മസ്ജിദ് വളഞ്ഞ് സൈന്യം..! കൊടും ഭീകരൻ ഭട്ട്ന്റെ തല ചിതറി,കുല്‍ഗാമില്‍ ആഘോഷം ധീരന്മാർക്ക് രാജ്യത്തിൻറെ സല്യൂട്ട്

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ മണിക്കൂറുകള്‍ നീണ്ട ഉദ്വേഗജനകമായ സൈനിക നീക്കത്തിനൊടുവില്‍, കശ്മീര്‍ താഴ്‌വരയില്‍ അവശേഷിച്ചിരുന്ന അവസാനത്തെ പ്രാദേശിക ഭീകരനായ ലഷ്‌കറെ ത്വയ്ബ കമാന്‍ഡര്‍ ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചതിന് പിന്നാലെ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ജ്ഞാനേന്ദ്ര പ്രതാപ് സിങ് പങ്കുവച്ച സന്ദേശം ശ്രദ്ധേയമാകുന്നു. 'അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ. ചില വിഭവങ്ങള്‍ തണുത്ത കാലാവസ്ഥയില്‍ പോലും, നന്നായി തണുപ്പിച്ചശേഷം വിളമ്പുന്നതാണ് ഏറ്റവും ഉചിതം' ജിപി സിങ് എക്‌സില്‍ കുറിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ലത്തീഫ് ഭട്ട് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ സേനാംഗങ്ങള്‍ വിജയം ആഘോഷിക്കുകയും ചെയ്തു.
കുല്‍ഗാം ജില്ലയിലെ ഒരു സിആര്‍പിഎഫ് പോസ്റ്റിന് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റ് ഏഴ് ദിവസത്തിന് ശേഷമാണ് ഈ ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീര്‍ പോലീസ് (ജെ.കെ.പി), ഇന്ത്യന്‍ സൈന്യം, സി.ആര്‍.പി.എഫ്, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവരുടെ ഏകോപിത ശ്രമത്തിലൂടെ നടത്തിയ ഓപ്പറേഷനുശേഷം മടങ്ങിയെത്തിയ സൈനികര്‍ ആഹ്ലാദപ്രകടനം നടത്തുന്നതും 'ലത്തീഫ് വധിക്കപ്പെട്ടു' എന്ന് ആര്‍ത്തുവിളിക്കുന്നതും പ്രദേശവാസികള്‍ പകര്‍ത്തിയ വീഡിയോകളില്‍ കാണാമായിരുന്നു.
നവംബര്‍ 11-ന് കുല്‍ഗാം ജില്ലയിലെ അഖ്‌റാനിലുള്ള സി.ആര്‍.പി.എഫ് ചെക്ക്‌പോസ്റ്റിന് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഇരുപത്തിമൂന്നുകാരനായ ലത്തീഫ് ഭട്ട്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റ ഈ ആക്രമണത്തിന് മുന്നോടിയായി മിര്‍ ബസാര്‍, അഖ്‌റാന്‍, ഹബ്ലിഷ്, കിലാം എന്നിവിടങ്ങളില്‍ ഭട്ടും കൂട്ടാളിയും നിരീക്ഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. 2025-ല്‍ ലഷ്‌കറില്‍ ചേര്‍ന്ന ഇയാള്‍ തീവ്രമായ വര്‍ഗീയ ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്നതായും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക പ്രവര്‍ത്തനങ്ങളും തകര്‍ക്കാന്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതായും കുല്‍ഗാം എസ്.എസ്.പി അനായാത് അലി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















