രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് വയനാട്.... സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ല പ്രഖ്യാപനം നവം.27ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തും

ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് വയനാട്. 27ന് വൈകുന്നേരം 4 ന് കൽപ്പറ്റയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ല പ്രഖ്യാപനം നടത്തുമെന്ന് മന്ത്രി ടി. സിദ്ദിഖ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രി കെ.എം. ഷാജി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.
കഴിഞ്ഞ മൂന്ന് മാസമായി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടം. വീടുകൾ, സർക്കാർ ഓഫീസുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുസ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ കെട്ടിക്കിടന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറുകയായിരുന്നു.
ഇ-മാലിന്യങ്ങളിലെ അപകടകരമായ രാസവസ്തുക്കൾ മണ്ണിലേക്കും ജലത്തിലേക്കും വ്യാപിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും കൃഷിക്കും പ്രകൃതിക്കും വലിയ ഭീഷണിയാണ്. ഇത്തരം മാലിന്യങ്ങളുടെ സംസ്കരണം ഉറപ്പാക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ വയനാട് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.
അടുത്ത ഘട്ടത്തിൽ കാർബൺ ന്യൂട്രൽ വയനാട് എന്നതാണ് ലക്ഷ്യം. പ്ലാസ്റ്റിക് രഹിത പ്രകൃതി സൗഹൃദ പ്രയാണത്തിന് കൂടി ഈ മാസം 27 ന് തുടക്കം കുറിക്കുകയാണെന്നും മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























