Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുകുടുംബത്തിലെ അഞ്ചുകുട്ടികള്‍ മുങ്ങിമരിച്ചു

29 MAY 2016 11:46 PM IST
മലയാളി വാര്‍ത്ത.

ഒരു കുടുംബത്തിലെ അഞ്ചുകുട്ടികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പടിയൂര്‍കല്യാട് പഞ്ചായത്തിലെ ചമതച്ചാലില്‍ പുഴയില്‍ കണിയാര്‍കടവില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നുമണിയോടെയായിരുന്നു സംഭവം.
ചമതച്ചാല്‍ ആക്കാപറമ്പില്‍ സലിജന്‍ഷീജ ദമ്പതികളുടെ മക്കളായ ഒരിജ (13), സെഫാന്‍ (ഏഴ്), സലിജന്റെ സഹോദരന്‍ ബിനോയ്മിനി ദമ്പതികളുടെ മകന്‍ മാനിക് (13), സലിജന്റെ സഹോദരി അനിതകുറ്റിക്കാട്ടില്‍ ജോസ് ദമ്പതികളുടെ മക്കളായ അഖില്‍ (15), ആയല്‍ (12) എന്നിവരാണു മരിച്ചത്. സലിജന്റെ മറ്റൊരു സഹോദരി മനോജയുടെ മകന്‍ അതുല്‍ (14) ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും പുഴയില്‍ ഇറങ്ങിയിരുന്നില്ല.വീടിനു സമീപത്തെ ഊട്ടുനേര്‍ച്ചയില്‍ പങ്കെടുത്ത കുട്ടികള്‍ തിരികെ വീട്ടിലെത്തിയശേഷം കളിക്കാനായി പുഴയിലേക്കു പോകുകയായിരുന്നു. സെഫാന്‍ ആണ് ആദ്യം കയത്തില്‍പ്പെട്ടത്. സെഫാനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മറ്റുള്ളവരും അപകടത്തില്‍പ്പെടുകയായിരുന്നു.
കരയ്ക്കുനിന്നിരുന്ന അതുലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കയത്തില്‍നിന്ന് അഞ്ചുപേരെയും നാട്ടുകാര്‍തന്നെ മുങ്ങിയെടുത്തു. ഉടന്‍ പയ്ായവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുകുട്ടികളുടെയും മരണം സംഭവിച്ചിരുന്നു.
മരിച്ച ഒരിജ പയ്യാവൂര്‍ സെന്റ് ആന്‍സ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയും സഹോദരന്‍ സെഫാന്‍ ഇതേ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയുമാണ്. മാനികും ആയലും പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളും
അഖില്‍ ഇതേ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയുമാണ്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. അഞ്ചുപേരുടെയും സംസ്‌കാരം തിങ്കളാഴ്ച തിരൂര്‍ ഫ്രാന്‍സിസ് അസീസി പള്ളിയില്‍ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (9 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (27 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (14 hours ago)

Malayali Vartha Recommends