Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീരാമകൃഷ്ണനോ, ആര്? ആരുടെ സ്പീക്കറാണ്?

30 MAY 2016 12:14 AM IST
മലയാളി വാര്‍ത്ത.

കേരള നിയമസഭയുടെ നിയുക്ത സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ സമ്മതിക്കണം. അദ്ദേഹം സി.പി.എമ്മിന്റെ സ്പീക്കറാണോ അതോ കേരളനിയമസഭയുടെ സ്പീക്കറാണോ എന്നാരെങ്കിലും സംശയിച്ചാല്‍ അതില്‍ കുറ്റം പറയാനാവില്ല.

കെ.എം. മാണിയുടെ 13-ാമത് ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളെ അനുകൂലിച്ചാണ് ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയത്. ബജറ്റ് ദിവസം നടന്നത് ജനങ്ങളുടെ പ്രതിഷേധമാണെന്നാണ് നിയുക്ത സ്പീക്കര്‍ പറഞ്ഞത്. ജനങ്ങള്‍ പ്രതിഷേധിക്കുന്നത് നിയമസഭക്കുള്ളിലാണോ എന്നതാണ് പ്രധാന ചോദ്യം.
സാഹചര്യങ്ങളാണ് മനുഷ്യന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. അപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതിപക്ഷം ഇത്തരത്തില്‍ നിയന്ത്രണമില്ലാതെ പെരുമാറിയാല്‍ സി.പി.എം എങ്ങനെ പ്രതികരിക്കും? സഭയുടെ നാഥനാകാന്‍ തയ്യാറെടുക്കുന്നയാളും അന്നത്തെ പ്രതിഷേധ പരമ്പരയുടെ ഭാഗഭാക്കായിരുന്നു. സഭയില്‍ സഭേ്യതരമായി പെരുമാറിയതുകൊണ്ടാണ് വി. ശിവന്‍കുട്ടിയും ജമീലാ പ്രകാശവും ഷിബു ബേബിജോണും ശിവദാസന്‍നായരും എം.എ. വാഹിദുമൊക്കെ തോറ്റുപോയത്. ജനങ്ങള്‍ തിരസ്‌ക്കരിച്ചിട്ടും ശ്രീരാമകൃഷ്ണന്‍ സത്യം മനസിലാക്കാത്തതാണ് നിര്‍ഭാഗ്യകരം.
നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അവിടെയിരിക്കുന്നവര്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരാണ്. ജനാധിപത്യത്തിന് ഭ്രംശം സംഭവിച്ചാല്‍ സമാധാന ജീവിതത്തിന് ഭ്രംശമുണ്ടാകും.

ചുരുക്കത്തില്‍ സ്പീക്കറാവാന്‍ പോകുന്ന ഒരാള്‍ക്ക് പറയാന്‍ പറ്റിയതൊന്നുമല്ല ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. കെ.എം. മാണിക്ക് നിയമസഭയില്‍ 50 വര്‍ഷത്തെ പാരമ്പര്യമുണ്ട്. അത്തരമൊരാള്‍ക്കെതിരെ പറയുമ്പോഴെങ്കിലും ശ്രീരാമകൃഷ്ണന്‍ ശ്രദ്ധിക്കണമായിരുന്നു. മാണിക്കെതിരെ ബാര്‍ക്കോഴ ആരോപണം ഉന്നയിച്ചയാള്‍ വരെ തൃപ്പൂണിത്തുറ പൂര്‍ണത്രയീശന് മുമ്പില്‍ ഇപ്പോള്‍ മുട്ടുകുത്തി കിടപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (9 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (27 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (14 hours ago)

Malayali Vartha Recommends