Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോമസ് ഐസക് @ സ്‌റ്റേറ്റ് കാര്‍ നമ്പര്‍ 13

30 MAY 2016 12:42 AM IST
മലയാളി വാര്‍ത്ത.

നിരീശ്വരവാദികളായ എല്‍.ഡി.എഫ് മന്ത്രിമാരും അന്ധവിശ്വാസികളാണെന്ന ആരോപണം എല്‍.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റ നാളില്‍ തുടങ്ങിയതാണ്. അശുഭകരമെന്ന് കരുതുന്ന 13-ാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിമാര്‍ തയ്യാറാകാതിരുന്നതിനാലായിരുന്നു ആക്ഷേപം. എന്നാല്‍ ആരോപണങ്ങളുടെ മുനയൊടിച്ചു കൊണ്ട് ധനമന്ത്രി ടി.എം തോമസ് ഐസക് തനിക്കനുവദിച്ച പത്താം നമ്പറിന് പകരം 13-ാം നമ്പര്‍ കാര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ 13-ാം നമ്പര്‍ കാറേറ്റെടുക്കാന്‍ മന്ത്രിമാര്‍ ആരും തയ്യാറല്ലായിരുന്നു. ഇത്തവണ എല്‍.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ പുതിയ കാറുകള്‍ വാങ്ങാത്തതിനാല്‍ 13-ാം നമ്പര്‍ കാറും ഇല്ലാതെ പോയി. 12-ാം നമ്പര്‍ കാര്‍ ലഭിച്ച കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന് ശേഷം ഭക്ഷ്യമന്ത്രി പി. തിലോത്തമന് 14-ാം നമ്പര്‍ കാറാണ് നല്‍കിയത്. എന്നാല്‍ 2006-ല്‍ എല്‍.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബി 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയിരുന്നു. പതിമൂന്നിന്റെ നിര്‍ഭാഗ്യ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് ബേബി അന്ന് നമ്പര്‍ ചോദിച്ചു വാങ്ങിയത്.
എന്നാല്‍ പുതിയ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ഈ മാതൃക ആരും പിന്തുടരാതിരുന്നതിനെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ദൈവവിശ്വാസികളല്ലാത്തവര്‍ക്ക് അന്ധവിശ്വാസമോയെന്ന ചോദ്യവും അന്തരീക്ഷത്തില്‍ ഉയര്‍ന്നു. ഇതോടെ ആരെടുക്കും 13-ാം നമ്പര്‍ കാര്‍ എന്നൊരു ചര്‍ച്ച പോലും ഉണ്ടായി. വി.എസ് സുനില്‍കുമാര്‍ ഇത് അനാവശ്യ വിവാദമാണെന്നും തന്നോട് ആവശ്യപ്പെട്ടാല്‍ 13-ാം നമ്പര്‍ ഏറ്റെടുക്കുമെന്ന് പറയുകയും ചെയ്തു. ഇതിനിടെയാണ് കാര്‍ തനിക്ക് വേണമെന്ന ആവശ്യവുമായി തോമസ് ഐസക് രംഗത്ത് വന്നത്.അതു കൂടാതെ താമസിച്ചവര്‍ അടുത്ത നിയമസഭ കാണില്ലെന്ന അശുഭ പ്രതിച്ഛായ ചാര്‍ത്തിക്കിട്ടിയിട്ടുള്ള ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവാണ് തോമസ് ഐസകിന് അനുവദിച്ചിട്ടുള്ളത്.
ത്രിസ്‌കൈഡേക ഫോബിയ എന്ന 13-നെ പേടി

13 എന്ന നമ്പരിനോടുള്ള പേടിയെ ത്രിസ്‌കൈഡേക ഫോബിയ എന്നാണ് അറിയപ്പെടുന്നത്. ലോക ചരിത്രത്തിലെ ചില സംഭവങ്ങളോട് ബന്ധപ്പെടുത്തിയാണ് 13-നെ അശുഭകരമായ നമ്പരായി കണക്കാക്കി പോരുന്നത്. യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തില്‍ ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഇരിക്കുന്നത് 13-ാമത്തെ കസേരയിലായിരുന്നുവെന്നാണ് ഒരു കഥ. യേശുവും 12 ശിഷ്യന്‍മാരും അടക്കം 13 പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും യൂദാസിന്റെ ഇരിപ്പിടത്തിന്റെ നമ്പറിനെ കുറിച്ച് ബൈബിളില്‍ കൃത്യമായി പറഞ്ഞിട്ടില്ലെന്നത് വേറെ കാര്യം. 1970 ഏപ്രില്‍ 11-ന് വിക്ഷേപിച്ച അപ്പോളോ 13-ലെ ഓക്‌സിജന്‍ ടാങ്ക് ഏപ്രില്‍ 13-ന് പൊട്ടിത്തെറിച്ചത് 13-ന് മറ്റൊാരു വിനയായി. കഴിഞ്ഞ 13-ാം നിയമസഭയിലെ 13-ാം സമ്മേളനത്തില്‍ മാര്‍ച്ച് 13-ന് ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച തന്റെ 13-ാം ബഡ്ജറ്റ് വലിയ കോലാഹലങ്ങള്‍ക്ക് ഇടവച്ചത് 13-ന്റെ നിര്‍ഭാഗ്യകണക്കില്‍ കൂടിയാണ് എഴുതപ്പെട്ടത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (17 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (35 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (50 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (56 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends