Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിതാവിനെ വെട്ടിമുറിച്ച് കത്തിച്ച് പുഴയിലെറിഞ്ഞു... ഇടംകൈ പമ്പയില്‍നിന്നു കിട്ടി; കൊലപാതകത്തിലേക്ക് നയിച്ചത് ഷെറിന്റെ ആഡംബര ജീവിതവും വഴിവിട്ട ബന്ധങ്ങളും

30 MAY 2016 01:58 AM IST
മലയാളി വാര്‍ത്ത.

ചെങ്ങന്നൂരിനെ നടുക്കിയ കൊലപാതകം. പിതാവിനെ കൊന്നിട്ടും മനസ്താപമില്ലാതെ. ദേഷ്യക്കാരനായ പിതാവിന്റെ മുടിയനായ പുത്രന്‍ എന്നാണ് ഷെറിന്റെ നാട്ടിലെ മേല്‍വിലാസം. പണത്തിന് പണം ആഡംബരത്തിന് ആഡംബരം ഒടുവില്‍ ചെന്നെത്തിയത് പിതാവിന്റെ തലയില്‍ത്തന്നെ. പോലീസ് ചോദ്യം ചെയ്യുമ്പോഴും ഷെറിന് യാതൊരു കുറ്റബോധവുമില്ല. കാരണം ലഹരി ഉപയോഗിച്ച തളര്‍ന്ന തല അയാളെ മറ്റൊരു ലോകത്തെത്തിച്ചിരിക്കുന്നു. സ്വത്തില്‍ ഇനി തൊടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.
മകന്‍ വെടിവച്ചുകൊന്ന അമേരിക്കന്‍ മലയാളിയുടെ ശരീരഭാഗം പമ്പാനദിയില്‍നിന്നു കണ്ടെത്തി. കൊല്ലപ്പെട്ട വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയിജോണി(68)ന്റേതെന്നു കരുതുന്ന ഇടതുകൈ പാണ്ടനാട് ടൂറിസം കേന്ദ്രത്തിന് എതിര്‍ശത്തുള്ള പമ്പാ നദിയിലെ കുളിക്കടവില്‍ നിന്നാണു ലഭിച്ചത്.
ശരീരത്തില്‍നിന്നു വെട്ടിമാറ്റിയ നിലയിലുള്ള കൈത്തണ്ടയാണു പോലീസ് കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയിലുള്ള ജോയിയുടെ മകനും പ്രതിയുമായ ഷെറിന്‍ ജോണിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണു ശരീരഭാഗം കണ്ടെത്തിയത്.
ജോയി ജോണിനെ ഷെറിന്‍ വെടിവെച്ചുകൊന്ന ശേഷം ശരീരഭാഗങ്ങള്‍ മുറിച്ചു ചില ഭാഗങ്ങള്‍ കത്തിച്ചശേഷം ചാക്കിലാക്കി നദിയിലൊഴുക്കുകയായിരുന്നു എന്ന സംശയം ഇതോടെ കൂടുതല്‍ ബലപ്പെട്ടു. ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി കത്തിച്ചുവെന്നു കരുതുന്ന ചെങ്ങന്നൂര്‍ കോടതി റോഡിനു സമീപമുള്ള ബഹുനില കെട്ടിടത്തിലെ കാര്‍ പാര്‍ക്കിങ് ഏരിയായില്‍നിന്നു കത്തിയ മാംസാവശിഷ്ടങ്ങളും ജോയി ജോണിന്റെ ഒരു കാലിലെ ചെരിപ്പും ഉടുപ്പിന്റെ ബട്ടന്‍സും പോലീസിന് ലഭിച്ചിരുന്നു. കൊല ചെയ്യാനുപയോഗിച്ച തോക്കും കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി ഷെറിന്‍ ജോണിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നുണ്ടെങ്കിലും മൊഴികള്‍ മാറ്റിമാറ്റി പറയുന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ശരീരാവശിഷ്ടങ്ങള്‍ കോട്ടയം ഉള്‍പ്പെടെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചിട്ടുണ്ടെന്ന് പിന്നീട് പറഞ്ഞു.
നദിയില്‍നിന്നു കിട്ടിയ ശരീരഭാഗം ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ സ്ഥിരീകരിക്കാനാവു. ജോയിയുടെ ഭാര്യ മറിയാമ്മയെയും ഇളയ മകനെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും ശരിയായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് സൂചന. കൊലപാതകം ചെയ്തത് താന്‍ ഒറ്റയ്ക്കാണെന്നും സംഭവം പുറത്തറിയുമെന്ന സംശയത്തില്‍ മറ്റാരെയും സഹായത്തിനായി വിളിച്ചിട്ടില്ലെന്നും ഷെറിന്‍ പോലീസിനോടു പറഞ്ഞു. മൃതദേഹം ഒരു ചാക്കിലും കത്തിക്കാനുപയോഗിച്ച തുണി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മറ്റൊരു ചാക്കിലുമാക്കി കാറില്‍ ആറാട്ടുപുഴ പാലത്തിന്റെ മധ്യഭാഗത്ത് എത്തി നദിയിലേക്ക് വലിച്ചെറിഞ്ഞതായും മൊഴിയുണ്ട്.
തലയുടെ ഭാഗം കോട്ടയം ചിങ്ങവനത്തുനിന്നും ശരീര ഭാഗങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിന് സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാനായാണ് മകന്‍ ഷെറിന്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു.
നദിയില്‍നിന്നു കിട്ടിയ ശരീരഭാഗം ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ സ്ഥിരീകരിക്കാനാവു. കൊലപാതകം ചെയ്തത് താന്‍ ഒറ്റയ്ക്കാണെന്നും സംഭവം പുറത്തറിയുമെന്ന സംശയത്തില്‍ മറ്റാരെയും സഹായത്തിനായി വിളിച്ചിട്ടില്ലെന്നും ഷെറിന്‍ പോലീസിനോടു പറഞ്ഞു.
കുടുംബപ്രശ്‌നങ്ങളും സ്വത്തുതര്‍ക്കവുമാണ് പിതാവിനെ കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് നിഗമനം. ആഡംബരവും വഴിവിട്ട ജീവിതവും നടത്തുന്നതിന് പണം നല്‍കാത്തതിലുള്ള പകയാണെന്ന് സൂചനയുണ്ട്. മയക്കുമരുന്നുകള്‍ക്ക് അടിമയായിരുന്നു ഷെറിന്‍ജോണ്‍ എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഐ.ടി വിദഗ്ധനായ ഷെറിന്‍ജോണ്‍ തിരുവനന്തപുരത്തും ബംഗഌരുവിലുമായി മാറിമാറിയാണ് ജോലി ചെയ്തിരുന്നത്. അമേരിക്കന്‍ പൗരത്വമുണ്ടായിരുന്ന ഷെറിന്‍ 2003 ല്‍ അവിടെ ചില കുഴപ്പങ്ങള്‍ ഉണ്ടാക്കിയ ശേഷം നാട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ അമേരിക്കയിലേക്ക് മടങ്ങിയില്ല.
2010 ല്‍ ഷെറിന്‍ വിവാഹിതനായെങ്കിലും അധികം വൈകാതെ തന്നെ വിവാഹബന്ധം വേര്‍പെടുത്തി. തുടര്‍ന്ന് ബംഗളുരുവില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ കുത്തഴിഞ്ഞ ജീവിതമാണ് നയിച്ചിരുന്നതെന്ന് ഷെറിനോട് അടുപ്പമുള്ളവര്‍ പറയുന്നു. നഗരമധ്യത്തിലെ ബഹുനില മന്ദിരത്തിലെ സ്ഥാപനങ്ങളില്‍ നിന്നും വാടക പിരിക്കുന്നതിനെ ചൊല്ലി പിതാവ് ജോയിജോണും ഷെറിനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വാടക പിരിക്കാന്‍ മറ്റൊരു ഏജന്‍സിയെ ജോയിജോണ്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതും പിതാവിനോടുള്ള പകയ്ക്ക് കാരണമായി.
ലഹരിയ്ക്ക് അടിമയായ ഷെറിന്‍ പിതാവുമൊത്ത് തിരുവനന്തപുരത്ത് പോയി മടങ്ങുന്ന വഴി വാക്കുതര്‍ക്കമുണ്ടായി. അമേരിക്കയില്‍ നിന്നും കൊണ്ടുവന്ന തോക്കുപയോഗിച്ച് പിതാവിന്റെ തലയിലേക്ക് തൊട്ടരികിലിരുന്ന് വെടി ഉതിര്‍ത്തു. തല്‍ക്ഷണം തന്നെ ജോയിജോണ്‍ മരിച്ചു. പിന്നീട് തെളിവുകള്‍ നശിപ്പിച്ച ശേഷം രക്ഷപെടുകയായിരുന്നു. ആദ്യം തിരുവല്ലയിലും പിന്നീട് കോട്ടയത്തെയും ഹോട്ടലുകളില്‍ താമസിച്ചു. ഇവിടെയെല്ലാം യഥാര്‍ത്ഥ പേരും മേല്‍വിലാസവുമാണ് നല്‍കിയിരുന്നത്. പോലീസ് പിടിയാലാകുമ്പോഴും പിതാവിനെ കൊന്ന തോക്കും കാറും മൃതശരീരം കത്തിക്കാന്‍ ഉപയോഗിച്ചതിന്റെ ബാക്കി ഡീസലും ഉണ്ടായിരുന്നു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (16 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (34 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (49 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (55 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends