Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചുംബന സമരം എതിര്‍ത്ത ഹനുമാന്‍ സേനയിലെ നാലുപേരുടെ ഉപജീവന മാര്‍ഗം ഇപ്പോള്‍ ഗുണ്ടാപ്പിരിവ്

30 MAY 2016 02:40 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ ചുംബന സമരം ശക്തമായി നിലക്കൊണ്ടിരുന്ന സമയത്താണ് ഹനുമാന്‍ സേന എന്ന സംഘടനയുടെ അവതാരപ്പിറവിയും ജനങ്ങള്‍ കേള്‍ക്കുന്നത്. ചുംബിക്കാനെത്തിയവരെപ്പൊലെ തന്നെ അത് തടയാന്‍ എത്തിയവരും അന്ന് പ്രശസ്തിയാര്‍ജിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ അവരുടെ നല്ല സദാചാരത്തെ കുഴിച്ചു മൂടുന്ന തരത്തിലാണ്.

നാലാള്‍ കേട്ടാല്‍ അറിയുന്ന ഈ സംഘടനയിലെ നാല് ചെറുപ്പക്കാരെ ഗുണ്ടാപ്പിരിവ് നടത്തിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഹനുമാന്‍ സേന ജില്ല സെക്രട്ടറി ബേപ്പൂര്‍ കരുവന്തറ ദിജില്‍ദാസ്(27) ,നോര്‍ത്ത് ബേപ്പൂര്‍ കച്ചാട്ട് വീട്ടില്‍ വിബീഷ്(27), നടുവട്ടം സ്വദേശി അനൂപ്(24),ഗുരുവായൂരപ്പന്‍ കോളേജിന് സമീപത്തുള്ള ബൈജു(36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പാലാഴി ഹൈലൈറ്റ് മാളിനോടനുബന്ധമായി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഗുണ്ടാപ്പിരിവ് നടത്തിയതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. നിര്‍മ്മാണം നടക്കുന്ന സ്ഥലത്തെത്തി കരാറുകാരനില്‍ നിന്നും 50000 രൂപ ആവശ്യപ്പെടുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടുമെത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമെന്ന് കരാറുകാരനെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് കരാറുകാരന്‍ ചാലിയം സ്വദേശി അബ്ദുല്‍ നാസര്‍ നല്ലളം പോലീസില്‍ പരാതി നല്കിയത്. എന്നാല്‍ ഹനുമാന്‍ സേന സംഘടനയുടെ ചെയര്‍മാന്‍ സംഭവത്തെ എതിര്‍ത്തു. കള്ളകേസാണിതെന്നും പോലീസ് കംപ്ലൈന്റ്‌റ് അതോറിറ്റിയ്ക്കും മുഖ്യമന്ത്രിക്കും പരാതി നല്കുമെന്നും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (16 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (34 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (49 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (55 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends