Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിപി തങ്കച്ചനെതിരെ ആരോപണമുന്നയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഒളിവില്‍; അറസ്റ്റ് ചെയ്യാനുറച്ച് പോലീസ്

30 MAY 2016 02:57 AM IST
മലയാളി വാര്‍ത്ത.

വാദി പ്രതിയാകുന്നു. പ്രതിയെ കിട്ടാത്ത പോലീസ് ജോമോനെ പിടിക്കാന്‍ നെട്ടോട്ടത്തില്‍. ഉള്‍വലിഞ്ഞ് ജോമോനും. ദലിത് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ച പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഒളിവിലെന്ന് സൂചന. ജിഷയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നതിനിടയിലാണ് ജോമോന്‍ മുങ്ങിയത്.
കഴിഞ്ഞ ദിവസം വരെ നാട്ടിലുണ്ടായിരുന്ന ജോമോന്‍ ഇന്നലെ മുതല്‍ ഒളിവിലാണെന്നാണ് പ്രചാരണം ശക്തിപ്പെട്ടിട്ടുള്ളത്. പൊലീസ് കേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങളും ഏറെക്കുറെ ഇതിന് സമാനമാണ്.
ജോമോന്‍ മുന്‍കൂര്‍ ജാമ്യത്തിനു നീക്കം നടത്തുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന. ഇത്തരത്തില്‍ നീക്കമുണ്ടെന്നു വ്യക്തമായാല്‍ കോടതി നിലപാടറിയിക്കും വരെ കാത്തിരിക്കാനാണ് അന്വേഷകസംഘത്തിന്റെ തീരുമാനം. പിതൃത്വത്തെ അപമാനിച്ചതായി ജിഷയുടെ പിതാവ് പാപ്പു നല്‍കിയ പരാതിയിലാണ് പൊലീസ് വിവരവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ കേസെടുത്തിട്ടുള്ളത്.
മുന്‍ ഐ ജി മഹിപാല്‍ യാദവിനാണ് പാപ്പു ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഐ ജിയുടെ നിര്‍ദ്ദേശാനുസരണം കുറുപ്പംപടി പൊലീസാണ് ജോമോനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.സി/എസ്.ടി. പീഡനനിരോധന നിയമപ്രകാരമുള്ള ഈ കേസ്സില്‍ അറസ്റ്റിലായാല്‍ ജോമോന്‍ ഇരുമ്പഴിക്കുള്ളിലാവുമെന്ന കാര്യം ഉറപ്പാണ്. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ചാര്‍ജ്ജ് ചെയ്തിട്ടുള്ള കേസില്‍ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കാമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ ജോമോനെതിരെ പരാതി നല്‍കിയത് ജിഷയുടെ പിതാവ് ബാപ്പുവിനെ കബളിപ്പിച്ചാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വാര്‍ഡ് മെമ്പര്‍ തന്നെ കബളിപ്പിക്കുകയായിരുന്നെന്നാണ് പാപ്പു ഇപ്പോള്‍ പറയുന്നത്. പോലീസ് ത്ങ്ങളെ പീഡിപ്പിക്കുകയാണെന്ന വാദവുമായി ജിഷയുടെ സുഹൃത്തുക്കളും ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസിനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ തങ്ങളെ വീട്ടില്‍ കിടക്കാന്‍ സമ്മതിക്കന്നില്ലെന്നാണ് അവരുടെ ആരോപണം. ഏതായാലും കേസ് കുഴഞ്ഞു മറിയുകയാണ് ഒരുവശത്ത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (15 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (33 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (48 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (54 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends