Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിഷ വധം; സി.ബി.ഐ അന്വേഷണം വേണ്ട: ഹൈക്കോടതി

30 MAY 2016 03:05 AM IST
മലയാളി വാര്‍ത്ത.

ജിഷ കൊലപാതക കേസില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈകോടതി. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നുവരുന്ന സാഹചര്യത്തില്‍ കേസ് സി.ബി.ഐക്ക് വിടുന്നത് ഉചിതമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേസ് അന്വേഷണം ശരിയായ രീതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട ജിഷയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം പൊലീസിന്റെ പക്കലുണ്ട്. അന്വേഷണം തുടങ്ങി ഒരുമാസം ആയ ഈ ഘട്ടത്തില്‍ കേസ് സി.ബി.ഐക്ക് വിടേണ്ടതില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി കക്ഷികള്‍ക്ക് നല്‍കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇരയുടെ പേര് പത്രമാധ്യമങ്ങളില്‍ നിരന്തരം വരുന്നതിലും കോടതി ഉത്കണ്ഠ രേഖപ്പെടുത്തി.

ജിഷ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകയായ ടി.ബി മിനിയും നിയമവിദ്യാര്‍ഥിയായ അജേഷുമാണ് ഹരജി നല്‍കിയത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ വീഴ്ചയും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതും ചൂണ്ടിക്കാണിച്ചാണ് ഇവര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.

അതേസമയം, കേസ് അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മഹിപാല്‍ യാദവ് നേരിട്ടെത്തിയാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (16 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (34 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (49 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (55 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends