Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.ജി ശ്രീജിത്ത് ശ്രദ്ധാകേന്ദ്രം

30 MAY 2016 06:22 AM IST
മലയാളി വാര്‍ത്ത.

ക്രൈം ബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് വീണ്ടും താരമാകുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി.യായിരിക്കെ കേരളത്തിലെ ഭൂമി കുംഭകോണത്തെക്കുറിച്ച് ശ്രീജിത്ത് നടത്തിയ അനേ്വഷണത്തിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഭൂമി തട്ടിപ്പ് വിവാദങ്ങളെക്കുറിച്ച് അനേ്വഷിക്കുമെന്ന നിയമമന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയിലാണ് ഐ.ജി. ശ്രീജിത്തിന്റെ അനേ്വഷണ റിപ്പോര്‍ട്ടിനെ കുറിച്ച് പരാമര്‍ശിക്കുന്നത്.

കാട്ടുകൊള്ളയാണ് സംസ്ഥാനത്ത് നടന്നതെന്ന് എ.കെ. ബാലന്‍ 'മാതൃഭൂമി'ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 46 കേസുകള്‍ അക്കാലത്ത് എടുത്തെങ്കിലും ഒരു കേസിലും നടപടിയുണ്ടായില്ലെന്നും എ.കെ. ബാലന്‍ പറഞ്ഞു.
ഐ.ജി. ശ്രീജിത്ത് സംസ്ഥാനത്തെ ഭൂമി കുംഭകോണങ്ങളെ കുറിച്ചെല്ലാം അനേ്വഷണം നടത്തിയിരുന്നു.

കോട്ടയം മുണ്ടക്കയത്ത് റ്റി ആന്റ് റ്റി  എസ്റ്റേറ്റ് നടത്തിയ ഭൂ കുംഭകോണത്തെ കുറിച്ചുള്ളതായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ട്. തുടര്‍ന്ന് സംസ്ഥാനത്ത് മുഴുവനും നടന്ന ഭൂമി കച്ചവടങ്ങളെക്കുറിച്ച് അനേ്വഷിച്ചു. അന്യാധീനപ്പെട്ട ഭൂമി പിടിച്ചെടുക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും അതിനു പിന്നാലെ ശ്രീജിത്തിനെ കമ്മീഷനില്‍ നിന്നും മാറ്റി. തുടര്‍ന്ന് കേസെടുത്ത് അനേ്വഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഭൂമി കുംഭകോണത്തില്‍ തത്പരരായ യു.ഡി.എഫുകാര്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കിയില്ല.

മടിയില്‍ കനമില്ലാത്ത ഉദേ്യാഗസ്ഥര്‍ക്ക് മാത്രമേ സത്യസന്ധമായി അനേ്വഷണം നടത്താന്‍ കഴിയുകയുള്ളൂ. ഭൂമി കച്ചവടത്തില്‍ സംഭവിച്ചതും അതു തന്നെയാണ്. ശ്രീജിത്തിനെ ഏല്‍പ്പിക്കുകയാണെങ്കില്‍ ഏക്കറു കണക്കിന് ഭൂമി സര്‍ക്കാരിന്റെ കൈവശം വന്നുചേരും. എ.കെ. ബാലന്റെ പ്രസ്താവന ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്റര്‍നെറ്റ് പെണ്‍വാണിഭത്തെ കുറിച്ചുള്ള ശ്രീജിത്തിന്റെ അനേ്വഷണവും ശ്രദ്ധേയമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (16 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (34 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (49 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (55 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends