Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഎസിന്റെ പദവി സംബന്ധിച്ച പൊളിറ്റ് ബ്യൂറോ തീരുമാനം യച്ചൂരി അറിയിക്കുമെന്ന് മുഖ്യമന്ത്രി

30 MAY 2016 12:06 PM IST
മലയാളി വാര്‍ത്ത.

വി.എസ്. അച്യുതാനന്ദന്റെ പദവി സംബന്ധിച്ച പൊളിറ്റ് ബ്യൂറോ തീരുമാനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനമെടുത്താല്‍ അപ്പോള്‍ അറിയിക്കാമെന്നും ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നെന്നും പിണറായി പറഞ്ഞു. ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തു മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

വിഎസിനു എന്തു പദവി നല്‍കണമെന്ന് കേരള സര്‍ക്കാര്‍ തീരുമാനിക്കുമെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞത്. ഇക്കാര്യം പൊളിറ്റ് ബ്യൂറോയല്ല തീരുമാനിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് യച്ചൂരി പറഞ്ഞിരുന്നു. ഇതിനു വിപരീതമായിട്ടാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

അതേസമയം, എല്‍ഡിഎഫ് സര്‍ക്കാരില്‍ വി.എസ്. അച്യുതാനന്ദന് കാബിനറ്റ് റാങ്കുള്ള പദവി നല്‍കാന്‍ തീരുമാനമായെന്നാണ് സൂചന. സ്വതന്ത്ര അധികാരമുള്ള പദവിയാകുമിത്. ഇരട്ടപ്പദവി നിയമ വ്യവസ്ഥകള്‍ പരിഗണിച്ചായിരിക്കും നിയമനം. മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത രീതിയിലായിരിക്കും പദവി. വിഎസിന് ഉചിതമായ പദവി നല്‍കണമെന്ന കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ഘടകത്തിനും എതിര്‍പ്പുണ്ടായിരുന്നില്ല. പക്ഷേ, രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകാന്‍ അനുവദിക്കില്ല. അങ്ങനെ വന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ നിലപാട്.

അതേസമയം, കാബിനറ്റ് റാങ്കുള്ള പദവി നല്‍കുന്നത് സംബന്ധിച്ച് തനിക്ക് അറിവൊന്നുമില്ലെന്ന് നേരത്തെ വി.എസ്. അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ആരും തന്നോടൊന്നും പറഞ്ഞിട്ടില്ലെന്നും വിഎസ് പറഞ്ഞു. കാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനം, സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുക തുടങ്ങിയവ വിഎസിന് നല്‍കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് വിഎസ് പാര്‍ട്ടി സെക്രട്ടറി സീതാറം യച്ചൂരിക്ക് നല്‍കിയ കുറിപ്പു സംബന്ധിച്ച് വിവാദവും നിലനില്‍ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (9 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (22 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (35 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (53 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

Malayali Vartha Recommends