എഴരക്കോടിയുടെ യുറോ തരാമെന്ന് പറഞ്ഞു തട്ടിപ് നടത്തിയ ആലുവ സ്വദേശികളായ ഭാര്യയും ഭാര്‍ത്താവും അറസ്റ്റില്‍

പത്തു ലക്ഷം രൂപയ്ക്ക് ഏഴരക്കോടിയുടെ യുറോ തരാമെന്ന് പറഞ്ഞു പറ്റിച്ച കേസില്‍ ആലുവ സ്വദേശി കവിത ജാസ്മിന്‍, ഭര്‍ത്താവ് സുഭാഷ് എന്നിവരാണ് പൊലീസ് അറസ്റ്റു ചെയ്തത്. ആലുവ മുപ്പത്തടം സ്വദേശി സണ്ണി നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്. ഏഴരക്കോടിയുടെ യുറോ വെറും പത്തു ലക്ഷം രൂപയ്ക്ക് തരാമെന്ന് പറഞ്ഞ പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയതായി സണ്ണി പറഞ്ഞു. അഡ്വാന്‍സ് വാങ്ങിയപ്പോള്‍ കുറച്ചു യുറോ പകരമായി നല്കിയിരുന്നു യുറോ മാറുന്നതിനു ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് സണ്ണി നല്കിയ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്.
തൃശൂര്‍ സ്വദേശിയായ സുഭാഷിന്റെ രണ്ടാം ഭാര്യയാണ് കവിതാ ജാസ്മീന്‍. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വജീവന്‍ ട്രസ്റ്റിന്റെ ട്രസ്റ്റിയാണെന്നും സുപ്രീംകോടതിയിലെ അഭിഭാഷകയാണെന്നുമായിരുന്നു ആലുവ കടുങ്ങല്ലൂര്‍ പോളക്കുളം വീട്ടില് കവിത ജാസ്മിന്‍ പറഞ്ഞിരുന്നത്. ഏഴരക്കോടിയുടെ പുഷ്യരാഗമുണ്ടെന്നും ആവശ്യക്കാരെ കണ്ടെത്തി കൊടുത്താല്‍ കമ്മീഷന്‍ നല്കാമെന്നും കവിത പറഞ്ഞിരുന്നതായി സണ്ണി പോലീസിനോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















