Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛനാണെത്രെ അച്ഛന്‍... അച്ഛന്റെ മൃതദേഹവുമായി ഷെറിന്‍ കറങ്ങിയതു 12 മണിക്കൂര്‍; ഒരു കുലുക്കവുമില്ലാതെ ഷെറിന്‍

31 MAY 2016 02:06 AM IST
മലയാളി വാര്‍ത്ത.

മനുഷ്യ മനസാക്ഷിയെ അറപ്പിക്കുന്ന വിധമായിരുന്നു ഷെറിന്റെ പ്രവര്‍ത്തനങ്ങള്‍. പിതാവിന്റെ മൃതദേഹവുമായി ഷെറിന്‍ കറങ്ങിയതു 12 മണിക്കൂറാണ്. കാറില്‍ കിടത്തി മൂടിയാണു മൃതദേഹം വച്ചത്. ചെങ്ങന്നൂരിലും തിരുവല്ലയിലും സമീപ പ്രദേശങ്ങളിലും മൃതദേഹവുമായി ഷെറിന്‍ കറങ്ങി. ഇതിനിടയിലാണു കത്തിക്കാനുള്ള പെട്രോള്‍ വാങ്ങിയതും കുളിച്ചു വൃത്തിയായതും. മുളക്കുഴ ഊരിക്കടവില്‍ ആളൊഴിഞ്ഞയിടത്തു ജോയിക്കു നേരെ ഷെറിന്‍ വെടിയുതിര്‍ക്കുന്നത് 25 നു വൈകിട്ടു നാലരയ്ക്കും അഞ്ചിനും ഇടയ്ക്കാണെന്നാണു പൊലീസിന്റെ നിഗമനം, മൃതദേഹം കത്തിച്ച് അവശിഷ്ടങ്ങള്‍ പലയിടത്തായി ഉപേക്ഷിച്ചു കഴിഞ്ഞപ്പോള്‍ സമയം പിറ്റേന്നു പുലര്‍ച്ചെ നാലര. അങ്ങനെയെങ്കില്‍ 12 മണിക്കൂറോളം നേരം പിതാവിന്റെ മൃതദേഹവുമായി കാറില്‍ നാടും നഗരവും ചുറ്റി നടന്നു ഷെറിന്‍.
സൈഡ് ഗ്ലാസുകള്‍ കാറിലുണ്ടായിരുന്ന സണ്‍ഷേഡുകള്‍ കൊണ്ടു മറച്ചായിരുന്നു പോക്ക്. രാത്രി എട്ടര വരെയും ചെങ്ങന്നൂരില്‍ പലയിടത്തുമായി കാറോടിയെങ്കിലും ആരും വിവരം അറിഞ്ഞില്ല. എട്ടരയോടെ മാര്‍ക്കറ്റ് റോഡിലെ ഷോപ്പിങ് കോംപ്ലക്‌സിനു സമീപമെത്തിയെങ്കിലും ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ കാര്‍ നിര്‍ത്തിയില്ല. കാര്‍ ഒഴിഞ്ഞ സ്ഥലത്തു പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ ഇലക്ട്രിക്കല്‍ കടയില്‍ നിന്നു ഗോഡൗണിന്റെ താക്കോല്‍ വാങ്ങി. അല്‍പം പണിയുണ്ടെന്നു കടക്കാരനോടു പറഞ്ഞു ഗോഡൗണിനുള്ളില്‍ കടന്നിരുന്നു. കുറെ നേരം ആലോചിച്ചു. തുടര്‍ന്നു കാറില്‍ തിരുവല്ലയിലെ ഹോട്ടലിലേക്കു പോയി. കുളിച്ചു വിശ്രമിച്ച ശേഷം ഹോട്ടലിന് എതിര്‍വശത്തെ പെട്രോള്‍ പമ്പില്‍ നിന്നു പെട്രോള്‍ വാങ്ങി.
പത്തരയോടെ ചെങ്ങന്നൂരെത്തി ഗോഡൗണിനുള്ളിലേക്കു കാര്‍ റിവേഴ്‌സില്‍ കയറ്റിയിട്ടു. ഇതിനിടെ സമീപത്തെ സെക്യൂരിറ്റി ജീവനക്കാരനു സംശയമൊന്നും തോന്നാതിരിക്കാനായി പതിവു പോലെ അയാളെ അഭിവാദ്യം ചെയ്യാനും ഷെറിന്‍ മറന്നില്ല. ഈ നേരമത്രയും ആരുടെയും കണ്ണില്‍പ്പെടാതെ ജോയിയുടെ മൃതദേഹം കാറിനുള്ളിലുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 minute ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (7 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (20 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (33 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (51 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

Malayali Vartha Recommends