Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തഴഞ്ഞ ജേക്കബ് തോമസിന് അര്‍ഹമായ സ്ഥാനം നല്‍കി പിണറായുടെ ചടുലനീക്കം.. വരാനിരിക്കുന്നത് അഴിമതിക്കാരുടെ ഉറക്കം കെടുത്തുന്ന ദിവസങ്ങള്‍... കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതി കേസുകള്‍ പൊങ്ങിവരും...

31 MAY 2016 03:52 AM IST
മലയാളി വാര്‍ത്ത.

ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായി ഏറ്റവുമധികം കൊമ്പുകോര്‍ത്ത ഉദ്യോഗസ്ഥനാണ് ഡിജിപി ജേക്കബ് തോമസ്. അതും പ്രധാനമായും അഴിമതിയുടെ പേരില്‍. സര്‍ക്കാരും ഡിജിപിയും രണ്ടു തട്ടിലായതോടെ നേരിട്ടും ഫേസ് ബുക്കിലും യുദ്ധകാഹളമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ശരിക്കാണ് പോക്ക്. അതോ പലരെയും ശരിയാക്കാനോ അദ്ദേഹം വീണ്ടും എത്തുന്നു. ബാര്‍ കോഴയടക്കം വിവിധ വിവാദ കേസുകളില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് ജേക്കബ് തോമസ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അനഭിമതനാകുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മുന്‍ മന്ത്രിമാര്‍, ഐഎഎസ്, ഐപിഎസുകാരടക്കം നിരവധി ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ നിരവധിപേരുടെ കേസുകളാണ് ഉന്നത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം മുടങ്ങിയ നിലയില്‍ വിജിലന്‍സില്‍ കെട്ടിക്കിടക്കുന്നത്. യുഡിഎഫ് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പല കേസുകളിലും നീതിയുക്തമായ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്ന് വിജിലന്‍സ് എഡിജിപിയായിരുന്ന വേളയില്‍ ജേക്കബ് തോമസ് പരസ്യമായിത്തന്നെ പ്രതികരിച്ചിരുന്നു.
വിജിലന്‍സ് ഡിജിപിയായുള്ള ഡോ. ജേക്കബ് തോമസിന്റെ നിയമനം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാരടക്കമുള്ള പല ഉന്നതര്‍ക്കെതിരെയും ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ കടുത്ത നിലപാടെടുക്കുന്നതിന്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നതായി ആരോപണമുയര്‍ന്ന കേസുകളിലെല്ലാം സമഗ്ര അന്വേഷണം നടത്തുമെന്ന് തിരഞ്ഞെടുപ്പുകാലത്തും ഭരണത്തിലേറിയ ശേഷവും എല്‍ഡിഎഫ് നേതാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാച്ചിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി നിലകൊണ്ട ജേക്കബ് തോമസിനെ തന്നെ വിജിലന്‍സ് തലവനായി നിയമിക്കുന്നതും ഈ അന്വേഷണങ്ങള്‍ക്കായിത്തന്നെയാണ്. 
ഔദ്യോഗിക നിലപാടുകളിലും പുറത്തു നടത്തിയ പ്രതികരണങ്ങളിലും ശക്തമായി യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളെയും സമീപനങ്ങളെയും ജേക്കബ് തോമസ് എതിര്‍ത്തിരുന്നു. വിജിലന്‍സ് ഡിജിപിയായിരുന്ന വിന്‍സന്‍ എം പോളിനു കീഴില്‍ എഡിജിപിയായി പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ജേക്കബ് തോമസിന് സ്ഥാനചലനം സംഭവിക്കുന്നത്. അവിടെ തുടര്‍ന്നിരുന്നെങ്കില്‍ വിന്‍സന്‍ എം പോള്‍ റിട്ടയര്‍ ചെയ്തപ്പോള്‍ ലഭിക്കേണ്ടിയിരുന്ന സ്ഥാനമാണ് ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ വന്ന ശേഷം ജേക്കബ് തോമസിന് ലഭിക്കുന്നത്.
വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കുന്ന തീരുമാനം, വിജിലന്‍സ് നയങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ജേക്കബ് തോമസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
അഴിമതിക്കെതിരെ എന്നും സന്ധിചെയ്യാതെ നിന്ന ജേക്കബ് തോമസ് ഇതിനിടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ പുതിയ സംഘടനയ്ക്കും രൂപം നല്‍കി. ജേക്കബ് തോമസിന്റെ ഡിജിപി സ്ഥാന രംഗപ്രവേശം പലരെയും അമ്പരിപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബാക്കി കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (8 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (21 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (34 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (52 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

Malayali Vartha Recommends