ചരക്കുവാഹനങ്ങള്‍ ജൂണ്‍ 13 മുതല്‍ സര്‍വിസ് നിര്‍ത്തിവെക്കും

കേരളത്തില്‍ ജൂണ്‍ 13 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ചരക്കുവാഹന സംഘടനകളുടെ കോഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തു. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഹരിത െ്രെടബ്യൂണല്‍ വിധിക്കെതിരെയാണ് പണിമുടക്ക്. െ്രെടബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുന്നതു വരെ പണിമുടക്കുമായി മുന്നോട്ടുപോകും.
ഡല്‍ഹിയില്‍ 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിച്ച വിധി നടപ്പാക്കുന്നതിന് വര്‍ഷങ്ങള്‍ മുമ്പേ പടിപടിയായി ഇന്ധനമാറ്റം വരുത്തിയിരുന്നു. എന്നാല്‍, മുന്നൊരുക്കമില്ലാതെയാണ് കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തില്‍ വിധി നടപ്പാക്കുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























