മാലിന്യ പ്രശ്‌നത്തിന് പരാതി പരിഹാരവുമായി കോര്‍പറേഷന്‍

മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് പരാതിയുള്ളവര്‍ അതിന്റെ ചിത്രം പകര്‍ത്തി വാട്ട്‌സ്ആപ് വഴി അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് കോര്‍പറേഷന്റെ ഉറപ്പ്. മാലിന്യ പ്രശ്‌നത്തിന് പരാതി പരിഹാര സംവിധാനം ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഉഴപ്പുന്നോ എന്ന് ഉറപ്പു വരുത്താനുമായാണ് വാട്ട്‌സ്ആപ് സൗകര്യം ഏര്‍പ്പെടുത്തിയത്. 7034232323 നമ്പറിലേക്ക് ജനങ്ങള്‍ക്ക് പരാതികളും ചിത്രങ്ങളും പോസ്റ്റ്‌ചെയ്യാം. പരാതികള്‍ നേരിട്ടു വിളിച്ചു പറയണമെന്നുണ്ടെങ്കില്‍ 0471 2320821 നമ്പറിലും രാത്രികാല പരിശോധന സ്‌ക്വാഡിനെ വിവരം അറിയിക്കാന്‍ 9496434517 നമ്പറിലും വിളിക്കാം. വീടിന്റെ പരിസരത്തത് മാലിന്യം കുന്നുകൂടിക്കിടന്നാലോ രാത്രിയുടെ മറവില്‍ സ്ഥിരമായി ആരെങ്കിലും മാലിന്യം തള്ളിയാലോ പ്‌ളാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചാലോ ചിത്രങ്ങള്‍ പകര്‍ത്തി അയക്കാം. ഹെല്‍ത്ത് സര്‍ക്ക്ള്‍ ഓഫിസ് പരിധിയില്‍ ദൈനംദിനം നടത്തുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വാട്ട്‌സ്ആപിലേക്ക് പോസ്റ്റ് ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വാട്ട്‌സ്ആപിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ മേയറുടെ ഓഫിസില്‍ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തി. സിഡിറ്റ്, ടെക്‌നോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ജീവനക്കാരുടെ സഹകരണത്തോടെയാണ് വാട്ട്‌സ്ആപ് പ്രശ്‌ന പരിഹാര സൗകര്യം ഒരുക്കിയിട്ടുള്ളത്. അതേസമയം, മാലിന്യ സംസ്‌കരണ വിഷയവുമായി ബന്ധപ്പെട്ട് പരാതി പറയാന്‍ ഒരു സൗകര്യവും കോര്‍പറേഷനില്‍ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. ലാന്‍ഡ് ഫോണില്‍ വിളിച്ച് പരാതി പറയാമെന്നുവെച്ചാല്‍ നിരവധി തവണ വിളിക്കേണ്ട അവസ്ഥയാണ്. വാട്‌സ്ആപ് ഏര്‍പ്പെടുത്തിയതിലൂടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് ഭരണസമിതിയുടെ കണക്കുകൂട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























