മെഡിക്കല്‍ പ്രവേശന പരീക്ഷാ റിസള്‍ട്ട് പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് കണ്ണൂര്‍ ജില്ലയിലെ മുഹമ്മദ് മുനവീര്‍ വി.വി

സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 1,04,787 പേര്‍ പ്രവേശത്തിന് യോഗ്യത നേടി. ഒന്നാം റാങ്ക് ലഭിച്ചത് കണ്ണൂര്‍ ജില്ലയിലെ മുഹമ്മദ് മുനവിര്‍ വി.വി.ക്കാണ്. ലക്ഷ്മണ്‍ ദേവ്.ബി (തിരുവനന്തപുരം), ബെന്‍സന്‍ ജേക്ക് എല്‍ദോ (എറണാകുളം) എന്നിവര്‍ക്കാണ് മൂന്നും നാലും റാങ്കുകള്‍.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, പ്രവേശന പരീക്ഷ ജോയിന്റ് കമ്മിഷണര്‍ മാവോജി എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
റമീസ ജഹാന്‍ എം.പി (മലപ്പുറം), കെവിന്‍ ജോയി പുല്ലൂക്കര, അജയ്.എസ്.നായര്‍ (എറണാകുളം), ആസിഫ് അബാന്‍ കെ, ഹരികൃഷ്ണന്‍ കെ. (കോഴിക്കോട്), അലീന അസ്റ്റിന്‍ (കോട്ടയം), നിഹല.എ (മലപ്പുറം) എന്നിവര്‍ക്കാണ് നാലുമുതല്‍ പത്ത് വരെ റാങ്ക് ലഭിച്ചത്.
എസ്.സി വിഭാഗത്തില്‍ ബിപിന്‍.ജി.രാജും അരവിന്ദ് രാജനും ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കി. എസ്.ടി വിഭാഗത്തില്‍ സാങ്കേതിക കാരണങ്ങളാല്‍ ഒന്നാംറാങ്ക് പ്രഖ്യാപിച്ചിട്ടില്ല. കാസകോട് നിന്നുള്ള മേഘ്‌ന വി.ക്കാണ് രണ്ടാം റാങ്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























