സ്‌കൂളില്‍ പോകുന്ന വഴിക്ക് വിദ്യാര്‍ത്ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി

കോഴിക്കോട് വൈദ്യരങ്ങാടിയിലെ രാമനാട്ടുകര ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടി പോയി. ഇന്ന് രാവിലെ ഒന്പതരയോടെയാണ് സംഭവം നടന്നത്. സ്‌കൂളിലേക്ക് വരുന്ന വഴിക്ക് ഒരു സംഘം ആളുകള്‍ കുട്ടിയെ കാറിലേക്ക് പിടിച്ചു വലിച്ചു കേറ്റികൊണ്ട് പോവുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റൂറല്‍ പോലീസ്,കോഴിക്കോട് സിറ്റി,മലപ്പുറം പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി.
കാറിന്റെ നമ്പര്‍ നാട്ടുകാര്‍ പോലീസിനു കൈമാറിയിരുന്നതു വഴി കാറിന്റെ ഉടമസ്ഥനെ കുറിച്ചുള്ള വിവരം ലഭിച്ചു. മോട്ടോര്‍ വാഹന വകുപ്പിലെ വെബ് സൈറ്റിലെ വിവരം അനുസരിച്ച് നവാസ് എന്നയാളുടെ കാറാണെന്നു കണ്ടെത്തി. എന്നാല്‍ ഈ വാഹനം താന്‍ വിറ്റെന്നും ഇപ്പോള്‍ മലപ്പുറം ഭാഗത്താനുള്ളതെന്നും നവാസ് പറഞ്ഞു.
ഹൈവേയും,ബൈപാസും ഉള്‍പ്പെടെ എല്ലാ പ്രധാന വഴികളിലും പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അന്വേഷണം മലപ്പുറത്തേക്ക് വ്യപിപ്പിച്ചതായി സിറ്റി പോലീസ് കമ്മിഷണര്‍ ഉമ ബെഹ്ര അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























