സലിം കുമാര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ തനിക്ക് ഗുണം ചെയ്തുവെന്ന് ഗണേശ്

തെരഞ്ഞെടുപ്പിനിടെ തനിക്കെതിരെ ആഞ്ഞടിച്ച സലിം കുമാറിന് എം.എല്‍.എ സ്ഥാനത്ത് എത്തിയ ശേഷം മറുപടിയുമായി കെ.ബി ഗണേശ് കുമാര്‍. സലിം കുമാര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ തനിക്ക് ഗുണം ചെയ്തുവെന്നും തന്നെ ജയിപ്പിച്ചതില്‍ അദ്ദേഹത്തിന് നന്ദി പറയുന്നുവെന്നും ഗണേശ് പറഞ്ഞു. ഇത് അദ്ദേഹം തന്നെ സഹായിക്കാന്‍ ചെയ്തതാണ് എന്ന് വിശ്വസിക്കാണ് തനിക്കിഷ്ടമെന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പലയിടത്തും പ്രസംഗിച്ചു നടന്ന സലിം കുമാറിന് മോഹന്‍ലാലിനെക്കുറിച്ച് പറയാന്‍ എന്ത് അധികാരമാണുള്ളതെന്നും ഗണേശ് ചോദിച്ചു. തന്നെ സഹോദരനെപ്പോലെ കാണുന്ന അദ്ദേഹം പത്തനാപുരത്ത് വരുന്നതില്‍ എന്ത് വിവാദമാണുള്ളത്. അമ്മയുടെ യോഗങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷമായി പങ്കെടുക്കാത്ത സലിം കുമാര്‍ രാജിവെച്ചതും അല്ലാത്തതും ഒരുപോലെയാണെന്നും ഗണേശ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























