നിയമ സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഒ.രാജഗോപാല്‍, പി.സി യുടെ വോട്ടു ആര്‍ക്കെന്നുള്ളത് കൗതുകം

പതിനാലം നിയമ സഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി നേതാവും നെമത്തെ എം.എല്‍ .എ യുമായ ഒ രാജഗോപാല്‍,പി.സി ജോര്‍ജ്ജ് എന്നിവരുടെ വോട്ട് അര്‍ക്കെന്നുള്ളത് കൗതുകമുണര്‍ത്തുന്നു. നിയമ സഭയുടെ പതീനാലം സ്പീക്കര്‍ പദവിയിലേക്ക് എല്‍.ഡി.എഫില്‍ ഇന്ന് പി രാമകൃഷ്ണനും യു.ഡി.എഫില്‍ നിന്ന് വി.പി.സജീന്ദ്രനും മത്സരിക്കും. ഭരണപക്ഷമായ എല്‍.ഡി എഫിന് ഭൂരി പക്ഷമുള്ളതിനാല്‍ പേരിനു മാത്രമായിരിക്കും മത്സരം.
എന്നാല്‍ പൂഞ്ഞാറിലെ സ്വതന്ത്രനായി വിജയിച്ച പി.സി. ജോര്‍ജ്ജിന്റെയും നെമത്തെ ബി.ജെ പി എം.എല്‍ എ ഒ രാജഗോപാല്‍ എന്നിവരുടെ വോട്ട് ആര്‍ക്കെന്നുള്ളത് കൗതുകമാകും.നിലവില്‍ ഭൂരിപക്ഷം ഭരണപക്ഷത്തോടൊപ്പം ആയതിനാല്‍ തിരഞ്ഞെടുപ്പിനോട് തന്നെ താല്പര്യമില്ലെന്ന് പി.സി ജോര്‍ജ്ജ് അറിയിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തീര്‍ച്ചയായും വോട്ടു ചെയ്യുമെന്നും ആര്‍ക്ക് വോട്ടു നല്കുമെന്ന് പറയുന്നില്ലെന്നും പി.സി ജോര്‍ജ്ജ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























