വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; ബംഗാള്‍ യുവാവ് അറസ്റ്റില്‍

കോന്നിയില്‍ അന്‍പത്തിയാറുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് മെഡിക്കല്‍ കോളജ് കെട്ടിടം നിര്‍മാണ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളി ബംഗാള്‍ ബര്‍ദാമ സ്ട്രീറ്റ് പ്രദീപ് കുമാര്‍ (26) പിടിയില്‍. രാത്രിയില്‍ ശുചിമുറിയിലേക്കിറങ്ങിയപ്പോള്‍ വീട്ടമ്മയെ പിടിച്ചുവലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് കെട്ടിടം നിര്‍മാണം നടക്കുന്നതിനടുത്താണ് ഇവരുടെ വീട്.
നിര്‍മാണം നടക്കുന്നിടത്ത് ലേബര്‍ ക്യാംപിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. രാവിലെ പൊലീസ് ഇവരുടെ ക്യാംപിലെത്തി തിരിച്ചറിയല്‍ പരേഡ് നടത്തിയപ്പോള്‍ പ്രദീപ് കുമാറിന്റെ ദേഹത്ത് മുറിവുകള്‍ കണ്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























