കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടു

ദക്ഷിണ കശ്മീരില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് പ്രദേശവാസികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്ക് വരികയായിരുന്ന ബിഎസ്എഫ് വാഹനവ്യൂഹത്തെ അനന്ത്‌നാഗ് ജില്ലയിലെ ബിജബെഹറയില്‍ വച്ച് ഭീകരര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. രണ്ട് സൈനികരുടെ നില ഗുരുതരമാണ്.
തുടര്‍ന്ന് ഇരുഭാഗത്തുനിന്നും ശക്തമായ വെടിവയ്പ്പ് ഉണ്ടായി. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ബിഎസ്എഫ് സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. സര്‍ക്കാര്‍ ആശുപത്രിയുടെ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിനു ശേഷം ഭീകരര്‍ മാരുതി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് സൈന്യം പരിശോധന നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























