വഴിയരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

തൊടുപുഴയില്‍ വഴിയരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. മണക്കാട് അരിക്കുഴ സ്വദേശി ദീപു പ്രകാശാണ് പൊലീസ് പിടിയിലായത്. വ്യാഴാഴ്ചയാണ് സംഭവം. മദ്യ ലഹരിയിലാണ് ദീപു വാഹനം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്.
തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ കിടന്ന ബസ് കണ്ടപ്പോള്‍ മദ്യലഹരിയിലായ ദീപുവിന് ബസോടിക്കാന്‍ ആഗ്രഹം തോന്നി. സമയം കളഞ്ഞില്ല ബസില്‍ ചാടികയറി സ്വിച്ചിട്ടതോടെ വണ്ടി സ്റ്റാര്‍ട്ടായി. നേരത്തെ സ്വകാര്യ ബസില്‍ ജോലി ചെയ്തിരുന്ന ദീപുവിന് കെഎസ്ആര്‍ടിസി സ്റ്റാര്‍ട്ടാക്കാന്‍ താക്കോല്‍ വേണ്ടെന്ന വിവരം കൃത്യമായി അറിയാമായിരുന്നു. രണ്ട് കിലോമീറ്ററോളം യാത്ര ചെയ്ത ശേഷം വെള്ളം കുടിക്കാന്‍ വഴിയരികിലെ കടയില്‍ നിര്‍ത്തി.
മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ സിജു ഇതേ കടയിലുണ്ടായിരുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി, ചോദ്യം ചെയ്തു. ഏതു ഡിപ്പോയിലാണു ജോലി ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ മൂവാറ്റുപുഴ ഡിപ്പോയിലെ
ഡ്രൈവറെന്നായിരുന്നു മോഷ്ടാവിന്റെ മറുപടി. തിരിച്ചറിയല്‍ കാര്‍ഡും ലോഗ് ബുക്കും ആവശ്യപ്പെട്ടതോടെ ദീപു വട്ടം കറങ്ങി. ഇതിനടയില്‍ ബസുമായി കടന്നുകളയാന്‍ ശ്രമിച്ച ദീപുവിനെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പൊലീസ് എത്തിയതോടെ ദീപു മര്യാദക്കാരനായി. കൗതുകത്താലാണു ബസ് അടിച്ചുമാറ്റിയതെന്നും കുറച്ചു ദൂരം ഓടിച്ച് തിരിച്ചെത്തിക്കാനായിരുന്നു പ്ലാനെന്നും മോഷ്ടാവ് വിശദീകരിച്ചു. രണ്ടു വര്‍ഷം മുന്‍പ് മണ്ണുമാന്തിയന്ത്രം ഓടിക്കണമെന്ന മോഹവും ദീപു മോഷണത്തിലൂടെ നിറവേറ്റി. പ്രതിയെ തൊടുപുഴ കോടതി റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























