വിവാഹ പരസ്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബന്ധം

മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവാഹ പരസ്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. വ്യാപകമായി തട്ടിപ്പു നടക്കുന്നുവെന്ന പരാതിയിലാണു നടപടി. വഞ്ചന, അശ്ലീല ഫോട്ടോകള്‍, വിവരങ്ങള്‍ ദുരുപയോഗം ചെയ്യുക എന്നിവ തടയുന്നതിനു വേണ്ടിയാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയത്. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വെബ് പോര്‍ട്ടലുകളില്‍ പേരു രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പായി അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിരിക്കണം. രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് ആധാര്‍ കാര്‍ഡ്,തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ, െ്രെഡവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കാണിക്കണം. ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിദേശികള്‍ പാസ്‌പോര്‍ട്ടാണു തിരിച്ചറിയില്‍ രേഖയായി കാണിക്കേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























