അതിരപ്പിള്ളിക്ക് പിന്നാലെ ഉദ്യോഗസ്ഥ അഴിച്ചുപണിയിലും സി.പി.ഐക്ക് പ്രതിഷേധം

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട ഭിന്നതക്ക് പിന്നാലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റത്തിലും സി.പി.ഐ ഇടയുന്നു. സി.പി.ഐ നേതൃത്വത്തോടോ പാര്‍ട്ടി മന്ത്രിമാരോടോ ആലോചിക്കാതെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചതെന്നാണ് പരാതി.
പാര്‍ട്ടിക്ക് താല്‍പര്യമില്ലാത്തവരെ സി.പി.ഐ മന്ത്രിമാരുടെ വകുപ്പ് മേധാവികളായി നിയമിച്ചുവെന്നാണ് പരാതി. ഇക്കാര്യത്തിലുള്ള അതൃപ്തി സി.പി.എം നേതൃത്വത്തെ അറിയിക്കാനാണ് പാര്‍ട്ടി തീരുമാനം. അതേസമയം, ഈ വിഷയത്തില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് മന്ത്രിമാര്‍ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാത്തത് മാത്രമല്ല, കാര്യശേഷിയില്ലാത്ത ചിലരെ പാര്‍ട്ടി കൈയാളുന്ന വകുപ്പുകളില്‍ നിയമിച്ചതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. സാധാരണ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഇടതുമുന്നണിയില്‍ ചര്‍ച്ചചെയ്യുന്ന പതിവും ഇത്തവണയുണ്ടായില്ല.
മന്ത്രിമാരുടെയോ പാര്‍ട്ടിയുടെയോ ഇഷ്ടം പരിഗണിക്കാതെയാണ് ഐ.എ.എസ് അഴിച്ചുപണി നടത്തിയത്. പിണറായി വിജയനും സി.പി.എം അംഗങ്ങളും ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന പരാതിയാണ് സി.പി.ഐക്കുള്ളത്. പാര്‍ട്ടിക്ക് നല്‍കിയ കൃഷിവകുപ്പില്‍ സെക്രട്ടറിയായി രാജുനാരായണ സ്വാമിയെ നിയമിച്ചതില്‍ നേതൃത്വത്തിന് എതിര്‍പ്പുണ്ട്.
പ്രത്യേക സ്വഭാവക്കാരനായ അദ്ദേഹത്തെ വെച്ച് മുന്നോട്ട് പോകാനാകില്ലെന്ന് സി.പി.ഐയില്‍ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ രാജു നാരായണ സ്വാമിയെ മാറ്റണമെന്ന ആവശ്യവും സി.പി.ഐ മുന്നോട്ടുവെക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























