വാഹനാപകടത്തില്‍ പീതാംബരക്കുറുപ്പിന് പരുക്ക്; ചുണ്ടിന് പൊട്ടല്‍; കിംസില്‍ ചികിത്സയില്‍

വാഹനാപകടത്തില്‍ എന്‍.പീതാംബരക്കുറുപ്പിന് പരുക്കേറ്റു. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപത്താണ് അപകടം. സഞ്ചരിച്ചിരുന്ന കാറില്‍ ലോറി വന്നിടിക്കുകയായിരുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന കേന്ദ്രസംഘത്തിനു മുന്നില്‍ മൊഴി നല്‍കാനുള്ള യാത്രയിലായിരുന്നു പീതാംബരക്കുറുപ്പിന് അപകടമുണ്ടായത്.
കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് പീതാംബര കുറുപ്പ്. പരുക്ക് ഗുരുതരമല്ല. ചുണ്ടിന് പൊട്ടലുണ്ട്.
വെടിക്കെട്ട് നടത്താന്‍ കുറുപ്പ് സഹായം നല്‍കിയെന്ന ക്ഷേത്രം ഭാരവാഹികളുടെ മൊഴിയെ തുടര്‍ന്ന് ഇന്ന് 12 മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ മൊഴികളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനാണ് പീതാംബരകുറുപ്പിനെ വിളിച്ചു വരുത്തി മൊഴി എടുക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























