എട്ടാം ക്ലാസ്സുകാരിയെ ഫെയ്‌സ്ബുക്കിലൂടെ വിവാഹ വാഗ്ദാനം നല്‍കി തമിഴ് നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

ഫെയ്‌സ്ബുകിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റു ചെയ്തു. പാറശാല മുള്ളുവിളയില്‍ ഷഹാസ് മന്‍സിലില്‍ നഹാസ്(21), കൂട്ടാളിയായ കന്യാകുമാരി ജില്ലയില്‍ തിരുവാംകോട് അണ്ണാ നഗര്‍ സ്വദേശി ബെന്‍സാത്തും(20) ആണ് പിടിയിലായത്. കൊല്ലത്ത് നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി തമിഴ് നാട്ടില്‍ വച്ച് പീഡിപ്പിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാല് വയസുകാരിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ട് പോവുകയായിരുന്നു. കൊല്ലത്തുള്ള പെണ്‍കുട്ടിയെ തമിഴ് നാട്ടിലേക്കു കടത്തി തക്കല, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടു പോയി ഒളിവില്‍ താമസിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന വഴി പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഓഫാക്കി തടവില്‍ പാര്‍പ്പിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ വിറ്റ ശേഷം പ്രതികള്‍ ചെന്നൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് പിടിയിലാകുന്നത്.പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ എ.സി.പി കെ ലാല്‍ജിയുടെ നിര്‍ദ്ദേശ പ്രകാരം വെസ്റ്റ് സി.ഐ.ജി ബിനു, എസ്.ഐ എന്‍. ഗീരീഷ എന്നിരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























