പതിമൂന്നുകാരിയെ ഉമ്മയുടെ ഒത്താശയോടെ പീഡനം നടത്തിയ കേസിലെ അവസാന പ്രതിയും പൊലീസ് പിടിയിലായി

പതിമൂന്നുകാരിയെ ഉമ്മയുടെ ഒത്താശയോടെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി നാല് വര്‍ഷങ്ങളള്‍ക്ക് ശേഷം പിടിയിലായി. തളിപ്പറമ്പ് കുപ്പം മുക്കൂന്നത്തെ അബ്ദുള്‍ സലാമിനെ (56)യാണ് വിദ്യാനഗര്‍ സി.ഐ. കെ.വി. പ്രമോദിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
2012 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ഉമ്മയുടെ ഒത്താശയോടെ നാസര്‍, അബ്ദുല്‍ കരിം എന്നിവര്‍ ചേര്‍ന്നാണ് പെണ്കുട്ടിയെ പീഡനത്തിനു വിധേയമാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഉമ്മയടക്കം നാസര്‍, അബ്ദുല്‍ കരിം എന്നീ രണ്ടു പേരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിന് ശേഷം അബ്ദുള്‍ സലാം ഒളിവിലായിരുന്നു. കേസില്‍ പിടിയിലാകാനുണ്ടായിരുന്ന അബ്ദുല്‍ സലാമിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അറസ്റ്റു ചെയ്തത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























