പുത്തന്‍വേലിക്കര ഭൂമി ഇടപാടില്‍ അടൂര്‍ പ്രകാശും കുഞ്ഞാലിക്കുട്ടിയും പ്രതികളാകും

സന്തോഷ് മാധവന്‍ ഇടനിലക്കാരനായ പുത്തന്‍വേലിക്കര മിച്ചഭൂമി ഇടപാടില്‍ മുന്‍മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, അടൂര്‍പ്രകാശ് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി.
പുത്തന്‍വേലിക്കരയില്‍ മിച്ചഭൂമി നികത്തി ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് അനുവാദം നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയിലാണു വിധിപ്രഖ്യാപിച്ചത്.
കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മുന്‍ മന്ത്രിമാരെക്കൂടാതെ വിശ്വാസ് മേത്ത, സന്തോഷ് മാധവന്‍, ജയ്ശങ്കര്‍ തുടങ്ങിയവര്‍ക്കെതിരെയും കേസുണ്ട്.
വിജിലന്‍സിന് പി.കെ.കുഞ്ഞാലിക്കുട്ടി നല്‍കിയ മൊഴിയും ആദ്യ റിപ്പോര്‍ട്ടില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ഇതു ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ഗിരീഷ് ബാബു കോടതിയെ സമീപിക്കുകയായിരുന്നു.
ഇതില്‍ ഹര്‍ജിക്കാരന്റേത് ഉള്‍പ്പെടെയുള്ള വാദങ്ങള്‍ കേട്ട് കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടന്ന് കോടതിക്കു ബോധ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് കോടതി ജഡ്ജി പി. മാധവന്‍ മുന്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























