സംസ്ഥാനത്തിന് വേണ്ടാത്ത സെന്‍ കുമാര്‍ വരും നേരറിയാന്‍; വെള്ളാപ്പള്ളിയുടെ ഒത്താശയോടെ കാവി പരവതാനി വിരിക്കാന്‍ കേന്ദ്രവും

സംസ്ഥാനത്തിന് വേണ്ടാത്ത സെന്‍ കുമാര്‍ വരും നേരറിയാന്‍ നേരോടെ എത്തുമെന്ന് സൂചന. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമം തുടങ്ങി. സി.ബി.ഐ ഡയറക്ടര്‍ക്കു കീഴില്‍ സ്‌പെഷല്‍ ഡയറക്ടര്‍ തസ്തികയാണ് സെന്‍കുമാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
1982, 83 ബാച്ചിലെ ഉദ്യോഗസ്ഥര്‍ക്കാണ് തസ്തിക ലഭ്യമാകുക. 83 ബാച്ച് കേരള കാഡര്‍ ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. വെള്ളാപ്പള്ളി നടേശന്റെ പിന്തുണയോടെ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുമായി സെന്‍കുമാര്‍ ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷം കൂടി സെന്‍കുമാറിന് സര്‍വീസുണ്ട്. അടുത്ത ശമ്പളപരിഷ്‌കരണത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സാധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചാല്‍ സി.ബി.ഐ ഡയറക്ടറാകാനും സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ സെന്‍കുമാറിന് കേന്ദ്രസര്‍വിസിലേക്ക് പോകാന്‍ സാധിക്കൂ. കേരള പൊലീസില്‍ സെന്‍കുമാറിന്റെ സേവനം കൂടിയേതീരൂ എന്ന നിലപാട് സംസ്ഥാനം കൈക്കൊണ്ടാല്‍ അത് അദ്ദേഹത്തിന് തിരിച്ചടിയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























