കഷ്ടപ്പാടുകളോട് പടവെട്ടി നേടിയ വിജയം, മെഡിക്കല്‍ എന്ട്രന്‌സില്‍ പതിനാറാം റാങ്കുകാരന്‍ ശരത് അഭിമാനത്തോടെ പറയുന്നു

അയല്‍ക്കാരന്റെ മതിലിനോട് ചേര്‍ത്ത് പണിതുയര്‍ത്തിയ ഒറ്റമുറി ചായ്പിനുള്ളിലാണ് മെഡിക്കല്‍ എന്‍ട്രന്‍സില്‍ 14ാം റാങ്ക് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ശരത് വിഷ്ണുവെന്ന കൗമാരക്കാരന്റെ സ്വപ്‌നങ്ങള്‍ വളര്‍ന്നത്. ഇതേ ഒറ്റമുറി ചായ്പിനുള്ളിലാണ് ഭാവിയിലെ ഡോക്ടര്‍ ശരത്തും സഹോദരിയും അച്ഛനും അമ്മയും ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടതകളും വേണ്ടുവോളം ഉണ്ട് ഷൊര്‍ണൂര്‍ വാടനാംകുറിശ്ശി കല്ലിടുമ്പില്‍ സുധാകരന്‍ ശാരദ ദമ്പതിമാരുടെ മൂത്തമകനായ ശരത്തിന്. വീട്ടില്‍ വളര്‍ത്തുന്ന പശുക്കളുടെ പാല്‍ വിറ്റ് കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് ശരത്തും അനിയത്തിയും പഠിക്കാനുള്ള പണം ഉണ്ടാക്കിയിരുന്നത്.
എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും പ്ലസ്ടുവിന് അഞ്ച് വിഷയങ്ങളില്‍ എ പ്ലസും നേടി മികച്ച വിജയമാണ് ശരത് കരസ്ഥമാക്കിയത്. പോലീസുകാരനാവാന്‍ ആഗ്രഹിച്ചിരുന്ന ശരത് അമ്മയുടെ ആഗ്രഹ പ്രകാരമാണ് ഡോക്ടറാകാന്‍ തീരുമാനിച്ച് പഠിച്ചത്. ആദ്യ തവണ മെഡിക്കല്‍ പ്രവേശനപരീക്ഷക്ക് 4006ാം റാങ്കായിരുന്നു ശരത്തിന്. അതിനു ശേഷം പഠനത്തിനു ഒരു വര്‍ഷം മാറ്റി വച്ച ശരത് പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് കരസ്തമാക്കിയതെന്നു പറയുന്നു.
ഒന്നുമുതല്‍ ഏഴുവരെ പരുത്തപ്ര മുനിസിപ്പല്‍ എ.യു.പി സ്‌കൂളിലും ഹൈസ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെ വാണിയംകുളം ടി.ആര്‍.കെ സ്‌കൂളിലുമാണ് ശരത് പഠിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണക്കായിരുന്നു ശരത്തിന്റെ ഇഷ്ട വിഷയം. ഗണിതശാസ്ത്ര കഌിലെ അംഗമായിരുന്ന ശരത് സ്‌കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന ഗണിതശാസ്ത്രമേളകളില്‍ പങ്കെടുത്തിട്ടുണ്ട്.
ശരത്തിനെ കുറിച്ച് നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും നല്ലത് മാത്രമേ പറയാനുള്ളൂ. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കാനും ശരത്തും കൂട്ടുകാരും മുമ്പില്‍ തന്നെ ഉണ്ടായിരുന്നതായി അധ്യാപകര്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് എം.ബി.ബി.എസിന് പഠിക്കാനാണ് ശരത്തിന്റെ തീരുമാനം. ശരത്തിന്റെ തുടര്‍പഠനത്തിന് തങ്ങളാല്‍ കഴിയുന്ന പണം സ്വരൂപിച്ച് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വാണിയംകുളം ടി.ആര്‍.കെ സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും.
ശരത് വിഷ്ണുവിന്റെ നേട്ടത്തില്‍ അനുമോദനം അറിയിച്ച് നിരവധി പ്രമുഖരെത്തിയിരുന്നു. ഷൊര്‍ണൂര്‍ എ.എസ്.പി കെ. ജയദേവിന്റെ നേതൃത്വത്തില്‍ പോലീസിന്റെ അനുമോദനവും ശരതിനെ തേടിയെത്തി. ഒരു മൊബൈല്‍ ഫോണ്‍ നല്‍കിയാണ് ഷൊര്‍ണൂര്‍ പോലീസ് ശരതിനെ അനുമോദിച്ചത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























