രാജഗോപാലിനെ ബി.ജെ.പി നിരീക്ഷിക്കും

ഒ. രാജഗോപാല്‍ എം.എല്‍.എ യെ നിരീക്ഷിക്കാന്‍ ബി.ജെ.പി. അഖിലേന്ത്യാ നേതൃത്വം സംസ്ഥാന പ്രസിഡന്റിന് നിര്‍ദ്ദേശം നല്‍കി. ഒ. രാജഗോപാല്‍ സി.പി.എമ്മിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം.
സി.പി.എം. സ്പീക്കര്‍ക്ക് വോട്ടു ചെയ്‌തെന്നും അത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും രാജഗോപാല്‍ പറഞ്ഞതാണ് ബി.ജെ.പി.യെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ശ്രീരാമകൃഷ്ണന്‍ രാജഗോപാലിന്റെ സുഹൃത്താണെന്നും അതിനാലാണ് അദ്ദേഹം വോട്ടുചെയ്തതെന്നുമാണ് ബി.ജെ.പി. യുടെ വിശദീകരണം. എന്നാല്‍ ബി.ജെ.പി.യില്‍ അമര്‍ഷം പുകയുകയാണ്. തങ്ങളുടെ വോട്ട് വാങ്ങി നിയമസഭയിലെത്തിയയാള്‍ ബദ്ധവൈരികള്‍ക്ക് വോട്ടുചെയ്തു എന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ വികാരം. ശ്രീരാമകൃഷ്ണന്‍ സുഹൃത്താണെന്ന രാജഗോപാലിന്റെ വിശദീകരണത്തില്‍ അവര്‍ തൃപ്തരല്ല.
ഒരു പാര്‍ട്ടിനേതാവ് സ്വന്തം മനഃസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാന്‍ പാടുണ്ടോ എന്നാണ് ബി.ജെ.പി. നേതൃത്വം ചോദിക്കുന്നത്. മനഃസാക്ഷിയും പാര്‍ട്ടിയും രണ്ടും രണ്ടാണ്. അത് പരസ്പരം യോജിച്ച് പോകില്ല.
കുമ്മനം മനസുതുറന്നിട്ടില്ലെങ്കിലും രാജഗോപാലിനെതിരെയാണ് അദ്ദേഹം കരുക്കള്‍ നീക്കുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നയുടനെ കുമ്മനം അഖിലേന്ത്യാ നേതൃത്വത്തെ വിവരം അറിയിച്ചിരുന്നു. പി. മുരളീധരനും രാജഗോപാലിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
നരേന്ദ്രമോദിയുടെ എതിര്‍പക്ഷത്താണ് രാജഗോപാലിന്റെ സ്ഥാനം. അദ്വാനിപക്ഷക്കാരനായ രാജഗോപാലിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും വെട്ടിയത് നരേന്ദ്രമോദിയും അമിത്ഷായും ചേര്‍ന്നാണ്. ബി.ജെ.പി അക്കൗണ്ട് തുറന്നിട്ടും ബി.ജെ.പിക്ക് വേണ്ടത്ര സന്തോഷമില്ലാതെ പോയതും ഇതുകൊണ്ടാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























