നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്ന മുന്‍ മന്ത്രി ആര്യാടന് മുഹമ്മദിനു സോളാര്‍ കമ്മീഷന്റെ വിമര്ശനം, 27 നു തെളിവെടുപ്പിന് ഹാജരാകണം

സോളാര്‍ കേസില്‍ തെളിവുശേഖരണത്തിന്റെ ഭാഗമായി നോട്ടീസ് അയച്ചിട്ടും ഹാജരാകാതെ തീയതി നീട്ടിച്ചോദിച്ചതാണ് കമ്മീഷനെ പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ച തെളിവെടുപ്പിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ വിമര്‍ശിച്ചത്. 30ന് ആദ്യഘട്ടം തെളിവുശേഖരണം അവസാനിപ്പിക്കുമെന്ന് അറിയിച്ചതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. സരിത സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ക്രോസ് വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. 27ന് ആര്യാടന്‍ ഹാജരായേ മതിയാകൂ എന്നു കമ്മീഷന്‍ ആവശ്യപ്പെട്ടു
സരിതയുടെ ക്രോസ് വിസ്താരം കഴിഞ്ഞശേഷം മാത്രമേ ഹാജരാകാനാകൂവെന്നാണ് തീയതി നീട്ടിച്ചോദിക്കുന്നതിന് കാരണമായി അഡ്വ. ജൂലിയന്‍ സേവ്യര്‍ വഴി നല്‍കിയ അപേക്ഷയില്‍ ആര്യാടന്‍ പറഞ്ഞത്. ആര്യാടന്റെ അഭിഭാഷകന്‍ സരിതയെ മുമ്പ് ക്രോസ് വിസ്താരം പൂര്‍ത്തിയാക്കിയതാണെന്ന കാര്യം കമ്മീഷന്‍ ഓര്‍മിപ്പിച്ചു. ദീര്‍ഘകാലം എംഎല്‍എയും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിനെപ്പോലുള്ളവരില്‍നിന്ന് ഇത്ര നിരുത്തരവാദപരമായ പെരുമാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും കമ്മീഷന്‍ പരാമര്‍ശിച്ചു.
സരിത ആര്‍ക്കെതിരെ ആരോപണം ഉന്നയിച്ചോ അവര്‍ക്കുപോലും ഇപ്പോള്‍ കമ്മീഷന്‍ സിറ്റിങ്ങില്‍ താല്‍പ്പര്യമില്ലാത്ത അവസ്ഥയാണുള്ളതെന്നും കമ്മീഷന്‍ പറഞ്ഞു. അതേ സമയം കമ്മീഷനില്‍ ഹാജരാകേണ്ട തീയതി നീട്ടിനല്‍കാനാവശ്യപ്പെട്ട് ജോസ് കെ മാണി എംപി നല്‍കിയ അപേക്ഷ കമ്മീഷന്‍ സ്വീകരിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























