അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചേക്കുമെന്ന് സൂചന

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചേക്കും. അല്‍പസമയത്തിനകം ചേരുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി യോഗത്തില്‍ രാജി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അഞ്ജുവിനോടൊപ്പം ടോം ജോസഫടക്കമുള്ള ഭരണസമിതി അംഗങ്ങളും രാജിവെക്കുമെന്നാണ് സൂചന.
കൗണ്‍സില്‍ യോഗത്തിനായി ഇന്ന് രാവിലെ അഞ്ജു ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ടരക്ക് അഞ്ജു വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























