സംസ്ഥാനത്തെ സ്‌കൂളുകളില്‍ യോഗ പരിശീലനം തുടങ്ങുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളില്‍ യോഗ പരിശീലനം ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി .യോഗയെ മതത്തിന്റെയും ആത്മീയതയുടെയും കെട്ടുപാടില്‍ നിന്ന് മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്റ് യോഗ സ്റ്റഡി സെന്ററിന്റെ കൊല്ലത്തെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരീരത്തിനും മനസ്സിനും ബലം നല്‍കുന്ന വ്യായാമമുറയാണ് യോഗയെന്നും പിണറായി വിജയന്‍ പറഞ്ഞു.സ്‌കൂളുകളില്‍ യോഗ പരിശീലനം തുടങ്ങുന്നത് പരിഗണിക്കുമെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























 
 