അഞ്ജു ബോബി ജോര്‍ജിനെ സര്‍ക്കാര്‍ പുകച്ചു പുറത്തുചാടിച്ചു: രമേശ് ചെന്നിത്തല

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ സര്‍ക്കാര്‍ പുകച്ചു പുറത്തുചാടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ജു ഇന്ന് സ്ഥാനം രാജിവയ്ക്കും. രാജിവയ്ക്കുന്ന കാര്യം തന്നെ വിളിച്ച് അറിയിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയത്. കണ്ണൂരില്‍ മാത്രം 48 ഓളം അക്രമങ്ങളാണ് യുഡിഎഫ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേ നടന്നത്. അക്രമണങ്ങളില്‍ പ്രതിഷേധിച്ച യുവജന സംഘടനകളിലെ പ്രവര്‍ത്തകരെയും പോലീസ് തല്ലിചതച്ചു. പോലീസില്‍ നിന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും സര്‍ക്കാരിന്റെ അറിവോടെയാണോ ആക്രമണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























 
 