രാജിവെച്ചത് നിവൃത്തിയില്ലാതെ വന്നപ്പോള്‍: ഇ.പി. ജയരാജന്‍

അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചത് വളരെ നന്നായെന്ന് കായിക മന്ത്രി ഇ. പി ജയരാജന്‍. അവരോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ല. അഴിമതി കഥകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ നിവൃത്തിയില്ലാതെയാണ് രാജിവെച്ചത്. വിജിലന്‍സ് അന്വേഷണം വേണോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ജയരാജന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ച ചേര്‍ന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി യോഗത്തിലാണ് അഞ്ജു രാജി പ്രഖ്യാപിച്ചത്. അഞ്ജുവിനെ കൂടാതെ വോളിബാള്‍ താരം ടോം ജോസഫ് അടക്കമുള്ള ഭരണസമിതിയിലെ 12 അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. അപമാനം സഹിച്ച് പ്രസിഡന്റ് പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























 
 