അവസാനം വിന്‍സന്‍പോളും ഉമ്മന്‍ചാണ്ടിയെ കുരുക്കി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കുരുക്കു മുറുകുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ യുഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോളിന്റെ ഉത്തരവാണ് ഉമ്മന്‍ചാണ്ടിയുടെ കുരുക്ക് മുറുക്കിയത്.
വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. സി.ബി. ബിനുവാണ് വിവരാവകാശ നിയമപ്രകാരം ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അവസാന മൂന്നു മാസത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബിനുവിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. അതിനെതിരെയാണ് ബിനു വിവരാവകാശ കമ്മീഷനെ സമീപിച്ചത്. രേഖകള്‍ നല്‍കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിടുകയും ചെയ്തു. വിവരാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിടും.
അഡ്വ.സി.ബി.ബിനു, വിജിലന്‍സ് മേധാവി ഡോ. ജേക്കബ് തോമസിന്റെ സര്‍ക്കാരിതര സംഘടനയായ എക്‌സല്‍ കേരളയുടെ പ്രധാന സംഘാടകനാണ്. ജേക്കബ് തോമസിന്റെ അഭാവത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് അഡ്വ.സി.ബി. ബിനുവാണ്. അപ്പോള്‍ ബിനു ആവശ്യപ്പെട്ട രേഖകള്‍ ജേക്കബ് തോമസിനു വേണ്ടിയാണെന്ന് വ്യക്തമാണ്. 
ഉമ്മന്‍ചാണ്ടിയുടെ അവസാനകാലത്ത് മന്ത്രിസഭ എടുത്ത തീരുമാനങ്ങള്‍ അതേപടി പുറത്തു വന്നാല്‍ കേരളം ഞെട്ടി പോകും. അഴിമതിയുടെ കടുംവെട്ടാണ് അവസാന മൂന്നു മാസത്തില്‍ നടന്നത്. ഇതെല്ലാം ഇനി രേഖകളായി പുറത്തു വരുമ്പോള്‍ അന്വേഷണം സ്വാഭാവികമായും ഉണ്ടാകും. അത്തരത്തില്‍ അന്വേഷണം നടന്നാല്‍ വികസന ദൈവങ്ങള്‍ക്ക് വിലങ്ങുവീഴുമെന്ന് ജേക്കബ് തോമസിന്റെ വെളിപ്പെടുത്തല്‍ അക്ഷരം പ്രതി ശരിയായിതീരും. വികസനദൈവം എന്ന് ജേക്കബ് തോമസ് ഉദ്ദേശിച്ചത് ഉമ്മന്‍ചാണ്ടിയെയാണ്. വിവരാവകാശ രേഖകള്‍ കിട്ടിയാല്‍ ബിനു വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് ഉറപ്പാണ്. വേണമെങ്കില്‍ വിന്‍സന്‍ പോളിന് ഉമ്മന്‍ചാണ്ടിയെ സഹായിക്കാമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























 
 