കാമുകന്‍ ആത്മഹത്യ ചെയ്‌തെന്ന് കരുതി ജീവനൊടുക്കാന്‍ ശ്രമിച്ച പതിനാറുകാരി ഗുരുതരാവസ്ഥയില്‍

കാമുകന്‍ ആത്മഹത്യ ചെയ്തതെന്ന സുഹൃത്തുക്കളുടെ വ്യാജപ്രചാരണം വിശ്വസിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പതിനാറുകാരിയായ കാമുകിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാമുകന്‍ ജീവനൊടുക്കിയതായി ചില സുഹൃത്തുക്കളാണ് പെണ്‍കുട്ടിയെ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
കാരണം വ്യക്തമാക്കുന്ന കുറിപ്പും പെണ്‍കുട്ടി എഴുതി വച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























 
 