മന്ത്രിമാരുടെ നാവുപിഴവ് ആവര്‍ത്തിക്കുന്നു, മന്ത്രി കെ.ടി ജലീലിനും നാവ് പിഴച്ചു

കായികമന്ത്രി ഇ.പി ജയരാജന് പിന്നാലെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിനും നാവ് പിഴച്ചു. ആര്‍ക്കിടെക്ട് ജി ശങ്കര്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചിരി ഉയര്‍ന്നെങ്കിലും അദ്ദേഹത്തിന് കാര്യം മനസിലായില്ല. തുടര്‍ന്ന് ഒരാള്‍ തെറ്റ് ചൂണ്ടിക്കാട്ടി. ഇതോടെ മന്ത്രി ക്ഷമാപണം നടത്തി തടിതപ്പി. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സസ്‌റ്റെയ്‌നബിള്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഗവര്‍ണന്‍സ് സംഘടിപ്പിച്ച തിരുവനന്തപുരം നഗര വികസന പഠന റിപ്പോര്‍ട്ട് പ്രകാശന ചടങ്ങില്‍ ആയിരുന്നു സംഭവം. ഉദ്ഘാടന പ്രസംഗത്തിനിടെയാണ് മന്ത്രിക്ക് നാവ് പിഴച്ചത്. പദ്മശ്രീ ജേതാവായ ജി ശങ്കര്‍ അടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു.
ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനിടെയാണ് കായികമന്ത്രി ഇ.പി ജയരാജന് അബദ്ധം പിണഞ്ഞത്. നിരവധി മെഡലുകള്‍ നേടിയ മുഹമ്മദലി കേരളത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ താരമാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























 
 