എന്നെ എഴുതിത്തള്ളരുത്, കുറച്ചു ദിവസത്തേക്കു കൂടി ഇവിടെയുണ്ടെന്ന് രഘുറാം രാജന്‍

രണ്്ടാമൂഴത്തിനില്ലെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങള്‍ക്കു മറുപടിയുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. തന്നെ എഴുതിത്തള്ളരുതെന്നും കുറച്ചു ദിവസത്തേക്കു കൂടി താന്‍ ഇവിടെയുണ്ടാകുമെന്നും രാജന്‍ പറഞ്ഞു. എന്റെ മരണവാര്‍ത്തകളെക്കുറിച്ചുള്ള എഴുത്തുകള്‍ കഴിഞ്ഞദിവസങ്ങളില്‍ ഏറെ വായിച്ചുകഴിഞ്ഞു. എന്നാല്‍ നിലവില്‍ ഞാന്‍ ഇവിടെയുണ്ട്. രണ്ടര മാസത്തേക്കുകൂടി ഞാന്‍ ഈ ജോലിയില്‍ തുടരുന്നുണ്ട്. അതിനുശേഷം ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഞാനുണ്്ടാകും. ഇന്ത്യയില്‍ത്തന്നെ തുടരാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ടുതന്നെ എന്നെ എഴുതിത്തള്ളരുത്- ബംഗളുരുവില്‍ അസോച്ചാമിന്റെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ രാജന്‍ പറഞ്ഞു.സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണെ്്ടത്തുന്നതിനുവേണ്്ടിയാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും ചരമത്തെയോ ജനനത്തെയോ കുറിച്ചു സംസാരിക്കാനല്ലെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























 
 