പള്ളിയില്‍ മോഷണം നടത്തിയ മോഷ്ടാക്കള്‍ക്ക് പള്ളിവികാരി മാപ്പുനല്‍കി

പള്ളിയില്‍ മോഷണം നടത്തിയ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള മോഷ്ടാക്കള്‍ക്കു പള്ളിവികാരി മാപ്പുനല്‍കി. നന്‍മയുടെ വഴിയില്‍ സഞ്ചരിക്കണമെന്നു വികാരി പറഞ്ഞപ്പോള്‍ കാല്‍ക്കല്‍ വീണു പ്രതികള്‍ പൊട്ടിക്കരഞ്ഞു. കുമളി സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. തോമസ് വയലുങ്കല്‍ ആണു പ്രതികള്‍ക്കു മാപ്പു നല്‍കിയത്. ഈ വര്‍ഷം കാരുണ്യവര്‍ഷമായി ആചരിക്കാനുള്ള മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ചാണു മോഷ്ടാക്കള്‍ക്കു മാപ്പു നല്‍കിയതെന്നു വികാരി കോടതിയെ അറിയിച്ചു. പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി(രണ്ട്)യിലാണു വികാരനിര്‍ഭരമായ രംഗങ്ങള്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിലെ വികാരിയുടെയും സഹ വികാരിയുടെയും ഓഫിസ് മുറിയും കുമളി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഫിസ് മുറിയും കുത്തിത്തുറന്നു മോഷണം നടത്തിയ കേസിലെ പ്രതികള്‍ക്കാണു മാപ്പു നല്‍കിയത്. 2015 സെപ്റ്റംബര്‍ 30 രാത്രിയിലായിരുന്നു മോഷണം. 1,22,890 രൂപയാണു തമിഴ്‌നാട് ധര്‍മപുരി സ്വദേശികളായ നടരാജന്‍, കുമാര്‍, മുരുകന്‍, കുപ്പുസ്വാമി എന്നിവര്‍ അപഹരിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ രണ്ടാം പ്രതി കുമാര്‍ ഒഴികെയുള്ളവരെ ഒരാഴ്ചയ്ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ന്ന പണം ഉപയോഗിച്ചു സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെന്നായിരുന്നു മൊഴി. ഇവയില്‍ പലതും പൊലീസ് കണ്ടെടുത്തു. കേസില്‍ പ്രോസിക്യൂഷന്‍ വിചാരണയ്ക്കായി പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണു വികാരനിര്‍ഭര രംഗങ്ങള്‍ അരങ്ങേറിയത്. സാക്ഷികളായ മുഖ്യകൈക്കാരന്‍ ഷാജി കണ്ടത്തിന്‍കര, വികാരി ഫാ. തോമസ് വയലുങ്കല്‍, അസിസ്റ്റന്റ് വികാരി ഫാ. ജിന്‍സ് മണിയമ്പ്രായില്‍, സ്‌കൂള്‍ ബസ് െ്രെഡവര്‍ ഡെന്നി എന്നിവരെയാണു വിസ്തരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























