ജിഷയെ കൊലചെയ്ത ശേഷം അമീര്‍ രക്ഷപ്പെട്ടത് ഓട്ടോറിക്ഷയിലാണെന്നു പൊലീസ്

ജിഷയെ കൊലപ്പെടുത്തിയശേഷം പ്രതി അമീറുല്‍ ഇസ്‌ലാം വീട്ടില്‍നിന്നും രക്ഷപ്പെട്ടത് ഓട്ടോറിക്ഷയിലാണെന്നു പൊലീസ്. അമീര്‍ തന്നെയാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ഓട്ടോ െ്രെഡവറെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇയാള്‍ മുഖ്യസാക്ഷിയായേക്കും.
അതേസമയം, ചോദ്യം ചെയ്യലില്‍ അമീര്‍ ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ വലയ്ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ അമീറിന്റെ പുതിയ വെളിപ്പെടുത്തല്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൊലപാതക ദിവസം മറ്റു ചിലരും തന്നെ കണ്ടതായി അമീര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇതില്‍പ്രധാനം ജിഷയുടെ വീടിനു സമീപത്ത് പശുവിനെ മേയ്ച്ചുകൊണ്ടിരുന്ന ഒരാളാണ്. ഇയാള്‍ ജിഷയുടെ അയല്‍വാസിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























