എട്ടുവയസ്സുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

അന്യസംസ്ഥാനതൊഴിലാളികളുടെ അക്രമങ്ങള്‍ പെരുകുന്നു. ജിഷാ വധക്കേസിലെ അന്വേഷണം പുരോഗമിക്കവേ സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വന്ന എട്ടു വയസ്സുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. കര്‍ണാടക സ്വദേശി ലവിയാണ് കുടുങ്ങിയത്.
വൈകിട്ട് സ്‌കൂളിലേക്ക് പോയി മടങ്ങുംവഴി പതുങ്ങിയിരുന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. വൈക്കം മുറിഞ്ഞപുഴയില്‍ നടന്ന സംഭവത്തില്‍ ആളൊഴിഞ്ഞ ഇടവഴിയില്‍ വെച്ചായിരുന്നു പ്രതി കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. കുട്ടി നിലവിളിക്കുകയും ആള്‍ക്കാര്‍ ഓടിക്കൂടുകയും ചെയ്തപ്പോള്‍ പ്രതി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു.
തെരച്ചില്‍ നടത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അഞ്ചു മാസം മുമ്പ് കേരളത്തിലെത്തിയ ലെവി കഴിഞ്ഞയാഴ്ചയാണ് വൈക്കത്ത് എത്തിയത്. മുറിഞ്ഞപുഴ തുരുത്തിലാണ് താമസം. കുളക്കടവില്‍ വെച്ച് പ്രതി പല തവണ തന്നെ തുറിച്ചു നോക്കിയിട്ടുണ്ടെന്ന് കുട്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























