നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റാഗിങ്ങിന് ഇരയായ സംഭവം: കോളേജ് അധികൃതരുടെ വാദം പൊളിയുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ബംഗലുരുവില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിംഗിനിരയായി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ റാഗ്്് ചെയ്യപ്പെട്ട സംഭവത്തില്‍ കോളേജ് അധികൃതരുടെ വാദം പൊളിയുന്നു. അവശനിലയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിദഗ്്‌ദോപദേശം മറികടന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്തതെന്ന് ബസവേശ്വര ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നും എല്ലാം പൂര്‍ണ്ണമായും സുഖപ്പെട്ട ശേഷമാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത് എന്നും പെണ്‍കുട്ടി കോളേജില്‍ വരികയും ചെയ്‌തെന്നായിരുന്നു കോളേജ് അധികൃതരുടെ വാദം. എന്നാല്‍ ബസവേശ്വര ആശുപത്രിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ കോളേജ് പ്രതിരോധത്തിലായിരിക്കുകയാണ്. കേസില്‍ കര്‍ണാടക പോലീസ് ഇതുവരെ പെണ്‍കുട്ടിയുടെ മൊഴിയെടുത്തില്ല. കേസ് റജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കാതെ ആശുപത്രി ലാബിലാണ് പെണ്‍കുട്ടിയെ കുടിപ്പിച്ചെന്ന് പറയുന്ന ലായനി പരിശോധിച്ചത്.
അതിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ വധഭീഷണിയെ ഭയന്നാണ് ചികിത്സ പൂര്‍ത്തിയാക്കാതെ പെണ്‍കുട്ടിക്ക് നാട്ടിലേക്ക് മടങ്ങിയതെന്ന് പെണ്‍കുട്ടിയുടെ അമ്മാവനും പറഞ്ഞു. ഇത്രയും സംഭവമുണ്ടായിട്ടും ഇന്നു വരെ കോളേജിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും കോളേജിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























