കായിക താരങ്ങളുടെ ലക്ഷ്യം മെഡല്‍ നേടുക മാത്രമായി മാറിയിരിക്കുന്നു: ഇ.പി ജയരാജന്‍

കായിക താരങ്ങളുടെ ലക്ഷ്യം മെഡല്‍ നേടുക മാത്രമായി മാറിയെന്ന് കായിക മന്ത്രി ഇ.പി. ജയരാജന്‍. കായികരംഗം ജനകീയവല്‍കരിക്കും. അവശരായ കായിക താരങ്ങള്‍ക്ക് സഹായം ലഭ്യമാക്കുമെന്നും ജയരാജന്‍ പറഞ്ഞു. രാജ്യാന്തര ഒളിമ്പിക്‌സ് ദിനാചാരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടം കായിക മന്ത്രി പതാക വീശി ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ കായിക മന്ത്രി എം. വിജയകുമാര്‍, കായിക താരം കെ.എം ബീന മോള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























