ജിഷവധക്കേസ് : അമീറിനെയും സഹോദരന്‍ ബദറുലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെയും സഹോദരന്‍ ബദറുല്‍ ഇസ്‌ലാമിനെയും ആലുവ പൊലീസ് ക്ലബ്ബില്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു. അമീറിന്റെ സ്വഭാവ വൈകൃതങ്ങളെക്കുറിച്ച് ചോദിച്ചറിയാനാണിത്. ജിഷയുടെ വീടിന്റെ പരിസരത്തുള്ള ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതിന് അമീറിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഐപിസി 377 വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.
ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്ന വിഡിയോ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അമീര്‍ ആണെന്നു കണ്ടെത്തിയത്.
അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ്‌ലാമിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ജിഷ വധവുമായി ബദറുലിന് ബന്ധമില്ലെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























