ശ്രീനാരായണ ഗുരുവിന്റെ' നമുക്ക് ജാതിയില്ല 'വിളംബര ശതാബ്ദി ആഘോഷങ്ങളില്‍ നിന്നും ശിവഗിരി മഠം. ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പി നേതാക്കളെ ഒഴിവാക്കി

ഞായറാഴ്ച നടക്കാനിരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ മഹാവിളംബര ശതാബ്ദി ആഘോഷങ്ങളില്‍ നിന്നു എസ്.എന്‍.ഡി.പി നേതാക്കളെ ഒഴിവാക്കിയതായി ശിവഗിരി മഠം അറിയിച്ചു. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുളളത്. എന്നാല്‍ ജാതി ചോദിക്കണം പറയണമെന്നാണ് യോഗനേതാക്കളുടെ നിലപാട്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഗുരുവിന്റെ പേരും സന്ദേശവും ഉപയോഗിക്കുകയാണ് ഇതിനോടൊന്നും യോജിക്കാന്‍ കഴിയില്ലെന്നും മഠം വ്യക്തമാക്കി.
നമുക്ക് ജാതിയില്ല എന്ന ഗുരു വിളംബരത്തിന്റെ ശതാബ്ദി ആഘോഷമാണ് ഞായറാഴ്ച ശിവഗിരിയില്‍ അരങ്ങേറുന്നത്. ഗുരുവിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്നവരെ മാത്രമെ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും അതുകൊണ്ടാണ് എസ്എന്‍ഡിപി യോഗ നേതാക്കളെയടക്കം പരിപാടിയില്‍ നിന്നും ഒഴിവാക്കിയതെന്നും ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























