വിജിലന്‍സിന്റെ റെയ്ഡ്... പാലക്കാട്ടെ ചെക്‌പോസ്റ്റുകളില്‍ മിന്നല്‍ പരിശോധനയ്ക്കിടെ കൈക്കൂലിപ്പണം കണ്ടെത്തിയത് ചവറ്റുകുട്ടയിലും സെപ്റ്റിക് ടാങ്കിലും

ഉദ്യോഗസ്ഥര്‍ക്ക് ജേക്കബ് തോമസിന്റെ ഉപദേശം ഫലം കണ്ടു. പാലക്കാട് ജില്ലയിലെ പ്രധാന ചെക്ക്‌പോസ്റ്റുകളിലാണ് വിജിലന്‍സ് കൈക്കൂലിക്കാരെ പിടികൂടാന്‍ ഇറങ്ങിയത്. വിജിലന്‍സ് എത്തിയതോടെ കൈക്കൂലിപ്പണം ചവറ്റുകുട്ടയിലിട്ടും സെപ്റ്റിക് ടാങ്കിനടുത്ത് ഒളിപ്പിച്ചും തടിതപ്പാന്‍ നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. അതേസമയം, കണ്ടെത്തിയ പടിപ്പണത്തിനേക്കാള്‍ കുറവാണ് നികുതിയായി പിരിഞ്ഞുകിട്ടിയതെന്നതിനാല്‍ കൈക്കൂലി ഇടപാടുകള്‍ വിപുലമായി തന്നെ നടക്കുന്നതറിഞ്ഞ് വിജിലന്‍സ് സംഘംപോലും ഞെട്ടിപ്പോയി. പിരിച്ചെടുത്ത കൈക്കൂലി ഇടയ്ക്ക് ഏജന്റുമാരെ വച്ച് മാറ്റുന്നതായും സംശയമുണര്‍ന്നിട്ടുണ്ട്.
ഗോവിന്ദപുരം ആര്‍ടിഒ ചെക്‌പോസ്റ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചവറ്റുകൊട്ടയില്‍ 39,500 രൂപയാണ് കണ്ടെത്തിയത്. പരിശോധനാ സംഘം എത്തിയെന്നറിഞ്ഞ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ തുക പേപ്പറുകള്‍ക്കൊപ്പം ചവറ്റുകൊട്ടയില്‍ ഇട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കൈക്കുലി വാങ്ങിച്ചതായി വ്യക്തമായ വിവരമുണ്ടായിരുന്നതിനാല്‍ വിജിലന്‍സ് സംഘം ഓഫീസ് അരിച്ചുപെറുക്കി. അങ്ങനെയാണ് ചവറ്റുകുട്ടയില്‍ പണം കണ്ടെത്തിയത്.
വെട്ടിച്ച് കടത്തുന്നതിന് സഹായംചെയ്യുന്നതുവഴി 'പടിപ്പണം' എന്ന ഓമനപ്പേരിലാണ് കൈക്കൂലി കൈമാറുന്നത്. എന്നാല്‍ കൈക്കൂലി നല്‍കാന്‍ തയ്യാറല്ലാത്ത ലോറികളെ ഏറെനേരം തടഞ്ഞുവച്ച് പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം പരാതികള്‍ ലോറി ഉടമകളില്‍ നിന്ന് ലഭിച്ചതോടെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഗോവിന്ദാപുരത്ത് പകല്‍ സമയം പിരിച്ചെടുത്ത 50,000 ത്തിലധികം രൂപയുമായി ഏജന്റ് മുങ്ങിയതായും വിജിലന്‍സ് സംഘം സംശയിക്കുന്നു. എന്നാല്‍, ഇയാള്‍ക്കു വേണ്ടി വിജിലന്‍സ് സംഘം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
വിജിലന്‍സ് സംഘം ലോറി െ്രെഡവര്‍മാരുടെ വേഷത്തില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ ചെക്‌പോസ്റ്റ് പരിസരത്ത് എത്തിയാണ് കൈക്കൂലി ഇടപാടുകള്‍ നിരീക്ഷിച്ചത്. ചെക്‌പോസ്റ്റില്‍ നടക്കുന്ന സംഭവങ്ങള്‍ വിലയിരുത്തി നിന്ന സംഘം രാത്രിയില്‍ തിരക്കൊഴിഞ്ഞ ശേഷം അതേവേഷത്തില്‍ അകത്ത് പ്രവേശിച്ച് റെയ്ഡ് നടത്തുകയായിരുന്നു. പരിശോധന ബുധനാഴ്ച പുലര്‍ച്ചെ ഒരുമണി വരെ തുടര്‍ന്നു.
സര്‍ക്കാര്‍ ഖജനാവിലേക്കു പോകേണ്ട പണത്തില്‍നിന്നും വന്‍തോതില്‍ ഉദ്യോഗസ്ഥര്‍ വെട്ടിച്ചെടുക്കുന്നുണ്ടെന്നു വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷം ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി 39,500 രൂപ പിരിച്ചപ്പോള്‍ തിങ്കളാഴ്ച അര്‍ധരാത്രി 12 മണിമുതല്‍ ചൊവ്വാഴ്ച രാത്രി 11.15 വരെയുള്ള സമയം സര്‍ക്കാരിലേക്കു ലഭിച്ചത് വെറും 21,680 രൂപ മാത്രമാണെന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ വാളയാറില്‍ നടന്ന പരിശോധനയില്‍ ഓഫീസിനു പിന്നിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും കൈക്കൂലിയായി പിരിച്ചെടുത്ത 10,750 രൂപ വിജിലന്‍സ് പടിച്ചെടുത്തിരുന്നു..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























