പരാജയത്തിനു കാരണം സുധീരന്റെ നിലപാടുകളെന്ന് കെ ബാബു

കെപിസിസി സമിതിക്കു മുമ്പില്‍ കെപിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി മുന്‍മന്ത്രി കെ. ബാബു. സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ കെപിസിസി പ്രസിഡന്റ് സ്വീകരിച്ച നിലപാടുകളാണ് തൃപ്പൂണിത്തുറയില്‍ തന്റെ പരാജയത്തിനു കാരണമായതെന്ന ആരോപണമാണ് ബാബു, തിരഞ്ഞെടുപ്പു പരാജയമന്വേഷിക്കുന്ന കെപിസിസി സമിതിക്കു മുമ്പിലും ആവര്‍ത്തിച്ചത്. മുന്‍ മേയര്‍ ടോണി ചമ്മണിക്കെതിരെ നടപടി വേണമെന്ന് കൊച്ചി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷനും സമിതിയോട് ആവശ്യപ്പെട്ടു.
വി.എം. സുധീരനെ ഉന്നംവെച്ചുള്ള വിമര്‍ശനത്തിനൊപ്പം, തൃപ്പുണിത്തുറയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും കാലുവാരിയെന്ന് ബാബു കമ്മിഷനു മുന്നില്‍ പരാതിപ്പെട്ടു. മുന്‍ മേയര്‍ ടോണി ചമ്മണിയും കൊച്ചി കോര്‍പറേഷന്‍ മേയറുമടക്കമുള്ളവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചില്ലെന്ന് ഡൊമിനിക് കുറ്റപ്പെടുത്തി. പ്രാദേശിക നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് വൈപ്പിനിലെ തന്റെ പരാജയത്തിനു കാരണമെന്ന് കെ.ആര്‍.സുഭാഷും കമ്മിഷനോട് പരാതിപ്പെട്ടു.അതേസമയം കെ.ബാബുവും ഡൊമിനിക് പ്രസന്റേഷനുമടക്കമുള്ളവരെ വീണ്ടും മല്‍സരിപ്പിച്ചതിനെതിരായ പരാതികളും പാര്‍ട്ടി ഭാരവാഹികളില്‍ നിന്ന് കമ്മിഷനു മുന്നിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























